ഡബ്ലിൻ ജോഗിങിനിടെ വാനിടിച്ച് യുവതി മരിച്ചു

നോർത്ത് ഡബ്ലിനിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ജോഗിങ് പോയ സ്ത്രീ ആണ് വാനിടിച്ച് മരണപ്പെട്ടത്. ഡബിലിൻ ഫൈവിലെ ജെയിംസ് ലാർകിൻ റോഡിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. മുപ്പതോളം വയസ്സ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്.പോസ്റ്റ്‌മാർട്ടത്തിനും തുടർ നടപടികൾക്കുമായി ശവ ശരീരം ഇപ്പോൾ കൊണോലി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ജോഗിങ്ങിന് ഇടയിൽ ഫുട് പാത്തിലേക്ക് നിയന്ത്രണംവിട്ട് വാൻ ഇടിച്ചുകയറിയാണ് അപകടം നടന്നത്. ഇടിച്ചതിനു ശേഷം ഏതാനും മീറ്ററോളം ബോഡി വലിച്ചു കൊണ്ടു പോയതിനു ശേഷമാണ് വാൻ നിന്നത്.അപകടത്തിൽ മറ്റാർക്കും പരിക്കില്ല. അപകടത്തെ കുറിച്ച് എന്തങ്കിലും വിവരം അറിയുന്നവർ ഗാർഡയുമായി ബന്ധപെടണം എന്ന് ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: