അയർലണ്ടിൽ നിന്നും നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന , 17 ഇന്ത്യക്കാരും

മുൻവർഷങ്ങളെ അപേക്ഷിച്ചു കഴിഞ്ഞ വർഷം അഭയാർത്ഥി അപേക്ഷ നിരസിക്കപ്പെട്ട് നാടുകടത്തപ്പെട്ടവരുടെ എണ്ണം 293 ആയി ഉയർന്നു. 2017 – ൽ 140 – ഉം 2018 -ൽ 163 -ഉം ആളുകളെയാണ് നാട് കടത്തിയത്.

കഴിഞ്ഞ 3 വർഷങ്ങളിൽ നാടുകടത്തെപ്പെട്ട 596 പേരിൽ അഞ്ചിലൊന്ന് (118 ) കേസുകൾ പാകിസ്ഥാനിൽ നിന്നുള്ളവർ ആയിരുന്നതായി കണക്കുകൾ.അതിനു ശേഷം ചൈന, നൈജീരിയ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായി നാട് കടത്തിയത്.
2017 – നു ശേഷം 17 ഇന്ത്യക്കാരെയും അയർലണ്ടിൽ നിന്നും നാട് കടത്തിയിട്ടുണ്ട്.

അയർലണ്ടിൽ അഭയാർത്ഥിയാകാൻ ഉള്ള അപേക്ഷ നിരസിക്കപെടുമ്പോൾ സ്വമേധയാ രാജ്യം വിടാനുള്ള അവസരം കൊടുക്കാറുണ്ട്. അങ്ങനെ ഉള്ളവർക്ക് സൗജന്യ വിമാന ടിക്കറ്റും , ഒപ്പം നാട്ടിലെത്തി തൽക്കാല ചെലവുകൾക്കായി 600 യൂറോയും നൽകുന്നുണ്ട്.

ആളുകളെ നാട് കടത്താൻ  മൂന്ന് വര്ഷം കൊണ്ട്  1.7 മില്യൺ യൂറോ ചിലവിട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: