ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കർസർവേറ്റീവ് പാർട്ടി എംപിയും മന്ത്രിയുമായ നദീൻ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിൽ പുറംലോകത്തെ അറിയിച്ചത്. താനിപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും അവർ വ്യക്തമാക്കി.

ബ്രിട്ടണിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിൽ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീൻ ഡോറിസ്. വൈറസ് ബാധിതർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിൻറെ രേഖകളിൽ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു.

മന്ത്രിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താൻ ആരോഗ്യവിദഗ്ധർ ശ്രമിച്ചുവരികയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീൻ ഡോറിസ് അടുത്ത ദിവസങ്ങളിൽ ഇടപഴകിയിരുന്നതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മന്ത്രിയുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ബ്രിട്ടണിൽ നിലവിൽ ആറ് പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 370 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: