പരിഭ്രാന്തി ആവശ്യമില്ല, സംഭരണവും വിതരണവും വിപുലികരിച്ച് അയർലൻഡിലെ സൂപ്പർമാർക്കറ്റുകൾ

പലചരക്ക് ഉൾപ്പടെയുള്ള അവശ്യ ഉൽപ്പന്നങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന് പൊതുജനങ്ങളോട് സർക്കാരും സൂപ്പർമാർക്കറ്റ് ശൃംഖലകളും.
കോവിഡ് -19 ന്റെ വ്യാപന ഭീക്ഷണി കടകളിലേക്കുള്ള വിതരണ ശൃംഖലയെ ബാധിക്കില്ലെന്ന് ബസപ്പെട്ടവർ അറിയിച്ചു.
ഇന്ന് രാവിലെ ബിസിനസ്, എന്റർപ്രൈസ്, ഇന്നൊവേഷൻ മന്ത്രി Heather Humphreys 40-ഓളം ഭക്ഷ്യ ഉൽപാദകരും പ്രധാന സൂപ്പർമാർക്കറ്റുകളുടെ പ്രതിനിധികളുമായും ചർച്ച ചെയ്തു.
വിതരണ ശൃംഖലയിൽ ധാരാളം ഉൽ‌പ്പന്നങ്ങളുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അവർ പറഞ്ഞു.
സൂപ്പർമാർക്കറ്റുകളിൽ നീണ്ട നിരകൾ സൃഷ്ടിച്ച് പരിഭ്രാന്തിയോടെ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന് പൊതുജനങ്ങളോട് മന്ത്രി ആവർത്തിച്ചു.

ഇന്നലെ രാവിലെ മുതൽ ചില സൂപ്പർ മാർക്കറ്റുകളിൽ ഉപഭോക്താക്കൾ വീണ്ടും ക്യൂവിലായിരുന്നു. ടെസ്‌കോ ലിഡിൽ സ്റ്റോറുകളും വളരെ തിരക്കിലാണ്. അതേസമയം ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് വാങ്ങാൻ കഴിയുമെന്ന് ഉറപ്പുവരുത്തുമെന്ന് ആൽഡി ഒഫീഷ്യൽസ് പറഞ്ഞു.
മിക്ക പ്രമുഖ പലചരക്ക് ഔട്ട്‌ലെറ്റുകളും അവരുടെ വെയർഹൗസ് ശേഷി ഇരട്ടിയാക്കി.
അയർലൻഡിൽ നാല് പ്രാദേശിക വിതരണ കേന്ദ്രങ്ങൾ ലിഡിലിനുണ്ട്.
Leinster
വിതരണ കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന ട്രക്കുകളുടെ എണ്ണം കമ്പനി ഇരട്ടിയാക്കിയിട്ടുണ്ടെന്നും പല്ലറ്റുകളുടെ എണ്ണം 80% വർദ്ധിപ്പിച്ചിട്ടുണ്ടെന്നും റീജിയണൽ ഡയറക്ടർ നിയാൽ മുറെ പറഞ്ഞു.

ഉപഭോക്താക്കളുടെ ഡിമാൻഡിൽ ഗണ്യമായ വർദ്ധനവുണ്ടെങ്കിലും സൂപ്പർമാർക്കറ്റുകളിൽ ആവശ്യാനുസരണം ഉൽപ്പന്നങൾ ഉറപ്പാക്കുമെന്ന് നിർമ്മാതാക്കൾ പറഞ്ഞു.
അതിനാൽ
ആളുകൾ യുക്തിസഹമായി പെരുമാറണമെന്നും മുറെ ആവശ്യപ്പെട്ടു.
പഴങ്ങളും പച്ചക്കറികളും പാൽ ഉൽപന്നങ്ങളും പോലുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ ഉൽ‌പന്നങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.

എച്ച്എസ്ഇ യുടെ ശുപാർശകൾ പാലിച്ചുകൊണ്ട്
വരും ദിവസങ്ങളിൽ ഉപയോക്താക്കൾക്ക് വേണ്ട സേവനങ്ങൾ ഉത്തരവാദിത്തത്തോടെ സുരക്ഷിതമായി നൽകുമെന്ന് ചില്ലറ വ്യാപാരികൾ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: