54 പേർക്ക് കൂടി അയർലൻഡിൽ കൊറോണ; 30% ദിവസവും കൂടുമെന്നും ഈ മാസം 15000 പേർക്ക് എങ്കിലും വൈറസ് ബാധിക്കുമെന്നും പ്രധാനമന്ത്രി

എല്ലാം ദിവസവും രോഗികളുടെ എണ്ണത്തിൽ 30 ശതമാനം വർദ്ധനവ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അയർലണ്ട് പ്രധാനമന്ത്രി ലിയോ വരെദ്ക്കർ പറഞ്ഞു. ഈ മാസ അവസാനത്തോടെ പതിനയ്യായിരം പേർക്കെങ്കിലും കൊറോണ വൈറസ് ബാധ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ലിയോ വരെദ്ക്കർ ക്യാബിനറ്റ് മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ 54 കേസുകൾ കൂടി അയർലണ്ടിൽ സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 223 ആയി ഉയർന്നു.
ഇതിനോടകം ഇതുവരെ
രണ്ടുപേർ അസുഖം ബാധിച്ച് മരിച്ചു.

നോർത്ത് അയർലണ്ടിൽ പുതിയ ഏഴ് കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 52 ആയി.
അയർലണ്ട് ദ്വീപിൽ ഇതുവരെ ആകെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് -19 കേസുകൾ 275 ആണ്.

ഇന്നത്തോടെ പുതിയതായി
സ്ഥിരീകരിക്കപ്പെടാവുന്ന കേസുകൾ 78-ഉം, ബുധനാഴ്ചയോടെ 109-ഉം ഞായറാഴ്ചയോടെ അത് 355-ഉം ആകാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സുചന നൽകി.

ഐസലക്ഷൻ കരുതലുകൾ സാഹചര്യാർത്ഥം നടപ്പാക്കുമെന്നും, കൂടാതെ ഇൻഡോർ ബഹുജന സമ്മേളനങ്ങളേക്കാൾ സൂപ്പർമാർക്കറ്റുകളെ അവശ്യ സേവനങ്ങളായി കണക്കാക്കുന്നുവെന്നും
ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: