കൊറോണ വൈറസ്‌ വ്യാപനം:സൂപ്പർമാർക്കറ്റുകളിൽ ഷോപ്പിംഗിന് സമയക്രമം കൊണ്ടുവരുന്നു

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് Lidl , Iceland, Tesco തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ വയോജനങ്ങൾക്കായി ഷോപ്പിംഗ് സമയം ക്രമീകരിക്കാൻ തീരുമാനിച്ചു.

രാജ്യത്തെ എല്ലാ ജർമ്മൻ സൂപ്പർമാർക്കറ്റുകളും 9 am -11 am വരെ വയോജനങ്ങൾക്ക് ഷോപ്പിംഗിന് മുൻഗണന നൽകുന്നു.
ഈ സമയത്ത് ക്യൂയിംഗിലും മറ്റും അധിക സഹായം വയോജനങ്ങൾക്ക് ലഭിക്കും.

ദുർബലരായ ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് സഹായങ്ങൾ നൽകുമെന്ന് ലിഡ്ൽ പറഞ്ഞു.

65 വയസ്സിനു മുകളിലുള്ളവർക്കും കുടുംബ പരിപാലകർക്കും ഷോപ്പിംഗ് നടത്തുന്നതിന് പ്രത്യേക സമയം നൽകാൻ ടെസ്‌കോ തീരുമാനിച്ചു.
മാർച്ച് 18 മുതൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും വയോജങ്ങൾക്ക് എല്ലാ ടെസ്‌കോ സ്റ്റോറുകളിലേക്കും രാവിലെ 9 വരെ പ്രത്യേക പ്രവേശനം അനുവദിക്കും. ടെസ്‌കോ സ്റ്റോറുകൾ എല്ലാ ദിവസവും രാവിലെ 8 മണിക്ക് മുൻപായി തുറക്കുമെന്നും ടെസ്‌കോ അറിയിച്ചു.

ബുധനാഴ്ച മുതൽ 65 വയസ്സിനു മുകളിലുള്ള ഉപയോക്താക്കൾക്കായി എല്ലാ ദിവസവും രാവിലെ 8 am – 9 am നുമിടയിൽ 27 ഐസ്‌ലന്റ് അയർലൻഡ് സ്റ്റോറുകൾ തുറന്നു പ്രവർത്തിക്കും.

Share this news

Leave a Reply

%d bloggers like this: