കൊറോണ: അയർലണ്ടിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് നികുതി ഇളവുകൾക്ക് അപേക്ഷിക്കാം

കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കോവിഡ് -19 വ്യാപനം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമായി കമ്പനികൾ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന് നിർദ്ദേശം നൽകി.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ഇ-വർക്കർ റിലീഫ് ഫണ്ട്‌ ലഭിക്കാനും വൈദ്യുതി, ബ്രോഡ്ബാൻഡ് എന്നിവയ്ക്ക് നികുതി ഇളവ് ലഭിക്കാൻ അർഹതയുണ്ടെന്നും ടാക്സ് റീഫണ്ട് സ്പെഷ്യലിസ്റ്റ് ഏജൻസിയായ ടാക്സ്ബാക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ജോവാന മർഫി പറഞ്ഞു.

രാജ്യത്തുടനീളമുള്ള തൊഴിലാളികളെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സാരമായി ബാധിച്ചിട്ടുണ്ട്. ജോലി സംബന്ധമായ ചിലവുകളെക്കുറിച്ചുള്ള ചിന്ത തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിൽ ആക്കാതിരിക്കാനായി ബോധവൽക്കരണം നല്കണമെന്നും അവർ പറഞ്ഞു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക്‌ പ്രതിഫലം നൽകുന്നതിനുള്ള നടപടികൾ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്.
വൈദ്യുതി, ബ്രോഡ്‌ബാൻഡ് തുടങ്ങിയവയുടെ ചെലവുകൾ വഹിക്കുന്നതിന് കമ്പനി ഉടമസ്‌ഥർ ഒരു സ്റ്റാഫിന് 3.20 യൂറോ വീതം ഒരു ദിവസത്തേക്ക് നൽകണമെന്നും മർഫി പറഞ്ഞു.
ഇത്തരത്തിൽ ഉടമസ്ഥൻ തൊഴിലാളികളുടെ ചെലവ് വഹിക്കണമെന്ന് നിയമവ്യവസ്ഥ ഇല്ലെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഈ സാഹചര്യത്തിൽ ലഭിക്കുന്ന സഹായം ജീവനക്കാർക്ക് ആശ്വാസമായി മാറുമെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: