ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊറോണ പടരുന്നു; ഇതുവരെ റിപ്പോർട്ട് ചെയ്തത് 283 ആരോഗ്യമേഖല ജീവനക്കാർക്ക്

ആരോഗ്യമേഖയിൽ ആശങ്കപരത്തി ആരോഗ്യ മേഖലയിലെ ജീവനക്കാർക്കിടയിൽ കൊറോണ പടരുന്നു. ഇതുവരെ ആരോഗ്യമേഖലയിലെ 283 ജീവനക്കാർക്കാണ് കൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊത്തം അയർലൻഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊറോണ കേസുകളിൽ നാലിലൊന്ന് ആരോഗ്യമേഖലയിലെ ജീവനക്കാർക്കാണ് എന്നുള്ളത് ആശങ്ക പകർത്തുന്നു. മാർച്ച് മാസം 23 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.സ്ഥിരീകരിച്ച കേസുകൾ കൂടാതെ നിരവധി ആരോഗ്യമേഖലയിലെ ജീവനക്കാർ കൊറോണ സംശയം മൂലം സെൽഫ് ഐസലേഷനിൽ ആണ്.രണ്ട് കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിച്ചാൽ മാത്രമേ അയർലൻഡിൽ നിലവിൽ കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയുള്ളൂ. ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ടെസ്റ്റിൽ മുൻഗണന നൽകുന്നുണ്ട്. ഐസിയുവിൽ ഉൾപ്പെടെ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്വയം സുരക്ഷയ്ക്ക് വേണ്ട ഉപകരണങ്ങൾ ആശുപത്രിയിൽ ലഭ്യമല്ല എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.സ്വയ രക്ഷക്കായി വേണ്ടത്ര ഉപകരണങ്ങൾ ലഭിക്കാത്തത് ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി സെന്റ് ജെയിംസ് ഹോസ്പിറ്റൽ വക്താക്കൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: