Covid 19 , അയർലണ്ടിൽ ജോലി ചെയ്യുന്നവരുടെ നിയമപരമായ അവകാശങ്ങൾ എന്തെല്ലാം? (അഡ്വ. ജിതിൻ റാം)

നമ്മൾക്ക് ഏവർക്കും അറിയാം ജീവിതത്തിന്റെ ഏറ്റവും സന്നിഗ്ധ ഘട്ടത്തിലൂടെ   ആണ് നമ്മൾ കടന്നു പോയി  കൊണ്ടിരിക്കുന്നത്. നമ്മളുടെ ജോലി  നഷ്ടപെട്ടാലോ  , ജോലി കുറഞ്ഞാലോ , കൊറോണ  വൈറസ്  ബാധിച്ചാലോ  , സെല്ഫ് ഐസൊലേറ്റ് ചെയ്യേണ്ടി വന്നാലോ ,അങ്ങനെ ഐസൊലേറ്റ് ചെയ്ത ഒരാളെ പരിചരിക്കേണ്ടി വന്നാലോ നമ്മൾക്ക് ജോലിക്കു പോകാൻ പറ്റാതെ ഉള്ള സാഹചര്യങ്ങളിൽ സർക്കാറിന് എങ്ങനെ നമ്മളെ സഹായിക്കാവും ഇല്ലെങ്കിൽ  നിയമപരമായി നമ്മൾക്ക് എന്തെല്ലാം അവകാശങ്ങൾ ഉണ്ട് എന്നുള്ളതിലേയ്ക്കുള്ള ഒരു എത്തിനോട്ടമാണ് ഈ ലേഖനം കൊണ്ടുള്ള ഉദ്ദേശം.

നിങ്ങളുടെ  എംപ്ലോയർക്ക്   നിങ്ങൾക്ക് തരാൻ ജോലി ഇല്ലെങ്കിൽ/ ബിസിനസ് നിർത്തി വെയ്ക്കുകയാണെങ്കിൽ  നിങ്ങൾക്ക് എന്ത് ചെയ്യാം?

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ജോലി നഷ്ടപെടുന്നവർക്കും ,സ്വയം തൊഴിൽ നഷ്ടപെടുന്നവർക്കും  വേണ്ടി ഉള്ളതാണ്  പാൻഡെമിക്  തൊഴിൽ ഇല്ലായ്മ  വേതനം.  പാൻഡെമിക് തൊഴിലില്ലായ്മയിൽ കൊറോണ വൈറസ്  പകർച്ചവ്യാധി കാരണം ജോലി നഷ്ടപെട്ട തൊഴിലാളികൾക്കും ,തൊഴിൽ നഷ്ടപെട്ട വിദ്യാർത്ഥികൾക്കും (Non E.U ഉൾപ്പടെ ) സ്വയം തൊഴിൽ ചെയ്യുന്നവർക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക .

6 ആഴ്ചത്തേക്ക്  350  യൂറോയാണ് വേതനം കിട്ടുന്നത് . പെട്ടെന്ന് ജോലി നഷ്ടപെടുന്നവർക്ക്‌ സാമ്പത്തിക ഭദ്രത നിലനിർത്താൻ ഇതു വല്യ കാര്യമാണ് . സാധാരണ Job Seeker Benefit ആയിട്ട് ഇത്തിനു അപേക്ഷിക്കാം .Intreo സെന്ററിൽ നേരിട്ട് പോകേണ്ട കാര്യം ഇല്ല , ഓൺലൈൻ ആയോ പോസ്റ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ് .

എന്താണ് Covid 19 Wage Subsidy ?

25 ശതമാനത്തിൽ കൂടുതൽ വിറ്റുവരവിൽ നഷ്ടം വരുന്ന   തൊഴിൽദാതാവിനു (Employer ) അവരുടെ   തൊഴിലാളിയെ (Employee)  നില നിർത്താനുള്ള ഒരു മാർഗം.  എംപ്ലോയിയുടെ ശമ്പളത്തിന്റെ 70  ശതമാനം Employer കൊടുക്കണം .  റവന്യൂ  ഒരു സബ്സിഡി പോലെ ഒരു തൊഴിലാളിക്ക്  ആഴ്ചയിൽ മാക്സിമം   410  യൂറോ എന്ന കണക്കിൽ   Employer -ക്ക് കൊടുക്കും . 26  മാർച്ച് മുതൽ 12  ആഴ്ച വരെ    ഇതു  തുടരും . ഇങ്ങനെ  കൊടുക്കുന്ന  ശമ്പളത്തിന്  income tax, USC ,Employee PRSI എന്നിവ ഉണ്ടായിരിക്കുന്നതല്ല

നിങ്ങൾക്ക് കുറച്ചു ദിവസത്തേയ്ക്ക് ജോലി നഷ്ടപ്പെട്ടാൽ എന്ത് ചെയ്യാം?

ഉദാഹരണത്തിന് 5  ദിവസം ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾക്ക് എംപ്ലോയർക്കു കൊടുക്കാൻ മുന്ന് ദിവസമേ ജോലി ഉള്ളു എന്ന് വെയ്ക്കുക. ആ സമയത്തു നമ്മൾക്ക് Short Term Work Support അപ്ലൈ ചെയ്യാം .ഈ Short Term Work Support നിങ്ങളുടെ PRSI   സംഭാവന  അനുസരിച്ചാണ് ലഭിക്കുക.

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ശരീരത്തിൽ കാണിച്ചുതുടങ്ങിയാൽ നിങ്ങൾ എന്ത്
ചെയ്യണം?

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ശരീരത്തിൽ കാണിച്ചുതുടങ്ങിയാൽ ജോലിക്കു പോകുകയോ മറ്റുള്ളവരുമായി ഇടപെടുകയോ ചെയ്യാൻ പാടുള്ളതല്ല , സ്വയം ഐസൊലേറ്റ് ചെയ്യപ്പെടുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ തേടുകയും ചെയ്യുക (HSE വെബ്‌സൈറ്റിയിൽ കൊറോണ രോഗലക്ഷണങ്ങൾ എന്തെല്ലാമാണെന്ന പൂർണവിവരങ്ങൾ ലഭ്യമാണ് )

കൊറോണ രോഗബാധിതനായ വ്യക്തിക്ക് തൊഴിൽ ദാതാവിൽ നിന്നും അസുഖവേതനം (Sick Leave ) ലഭ്യമാകുന്നത് അവരുടെ തൊഴിൽ കരാറിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു , അസുഖവേതനം ലഭ്യമാകാത്ത തൊഴിൽ കരാറുള്ളവരാണെങ്കിൽ Department of Employment affairs and social protection നുമായി ബന്ധപെട്ടു  Illness Benefit-നു അപേക്ഷിക്കാം. ഈ  Illness Benefit-നു ഉണ്ടായിരുന്ന 6  ദിവസം കാത്തിരിപ്പു സമയം  ഇപ്പോൾ ഇല്ല. 2  ആഴ്ചത്തേക്ക്  350 യൂറോയാണ് അസുഖ വേതനം ലഭിക്കുക.    ഇതിനായി നിലവിലുള്ള PRSI വ്യവസ്ഥകൾ നിങ്ങൾ പാലിക്കണമെന്നില്ല , അതായത് നിങ്ങൾ ജോലിയിൽ പ്രവേശിച്ചു വളരെ കുറച്ചു നാളായ വ്യക്തിയാണെങ്കിൽ കൂടിയും കൊറോണ രോഗബാധ സംബന്ധിച്ചുള്ള ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുന്നു , ഇങ്ങനെ മെച്ചപ്പെടുത്തിയ കരാർ വഴി കൊറോണ രോഗബാധിതർക്കു ലഭിക്കുന്ന അനൂകൂല്യങ്ങൾ മറ്റു രോഗങ്ങൾക്ക് ലഭിക്കുന്നതിലും ഉയർന്ന നിരക്കിലാണ്

കൊറോണ ബാധിതരെ ശ്രുശൂഷിക്കേണ്ടി വന്നാൽ?

നിങ്ങൾക്ക് സ്വന്തം വീട്ടിൽ ആരെങ്കിലും കൊറോണ ബാധിതരാകുകയും അവരെ സംരക്ഷിക്കേണ്ടിയും വന്നാൽ ശമ്പളത്തോടുകൂടിയുള്ള അവധിക്കു അപേക്ഷിക്കാവുന്നതാണു , അത് ലഭിക്കാതെ വന്നാൽ നിയമപ്രകാരമുള്ള (Statutory) അവധിക്കു ശ്രമിക്കാവുന്നതാണ്. ശമ്പളത്തോടു കൂടിയുള്ള Compassionate leave കൊറോണ രോഗബാധിതരെ ശ്രുസൂക്ഷിക്കുന്നതിനുവേണ്ടി ശമ്പളത്തോടുകൂടിയുള്ള അവധി ലഭ്യമാക്കാൻ നിർദ്ദേശം നിലവിലുണ്ട് ,

Compassionate leave-ലെ  വിവിധ ഓപ്ഷനുകൾ

* ശമ്പളത്തോടു കൂടിയുള്ള അവധി
* വർക്ക് ഫ്രം ഹോം
* ജോലി ഷിഫ്റ്റ് പുനഃക്രമീകരണം
* ഹോളിഡേകളുടെ പുനഃക്രമീകരണം

ഈ ഓപ്ഷനുകൾ ഒന്നും ലഭ്യമല്ലാത്തപക്ഷം നിങ്ങള്ക്ക് statutory അവധിക്കു അപേക്ഷിക്കാം

Statutory അവധിയുടെ വിവിധതരങ്ങൾ

* Force Majeure Leave
ഒരു വർഷത്തിൽ മൂന്ന് അല്ലെങ്കിൽ 3 വർഷത്തിൽ 5 അവധിയാണ് ഇത്തരത്തിൽ ലഭിക്കേണ്ടത് , ഇത് ശമ്പളത്തോടു കൂടിയുള്ള  അവധിയാണ്

* Parental Leave
പൊതുവായി 6 ആഴ്ച മുൻകൂട്ടി അറിയിച്ചു വേണം ഈ അവധിക്കു അപേക്ഷിക്കാൻ , എന്നിരുന്നാലും അനുവാദത്തോടുകൂടി ഈ അവധി ആപേക്ഷിക്കാവുന്നതാണ്, Paternal ലീവിന് ശമ്പളം ലഭ്യമല്ലെങ്കിലും Paternal  ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

source: Citizen information , Department   of  Social Protection , revenue.ie

ഈ ആർട്ടിക്കിൾ ഇൻഫർമേഷൻ മാത്രമാണ് ഒരു നിയമ ഉപദേശം അല്ല.

Share this news

Leave a Reply

%d bloggers like this: