കോവിഡ് -19 വ്യാപന ഘട്ടത്തിൽ ഡ്യൂട്ടിയിലുള്ള നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും ശമ്പളം നൽകും

കോവിഡ് -19 വ്യാപിക്കുന്ന സാഹചര്യത്തിൽ പ്ലേസ്‌മെന്റ് ഡ്യൂട്ടി ചെയ്യുന്ന നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും മിഡ്‌വൈഫുകൾക്കും പ്രതിഫലം നൽകുമെന്ന് ഹെൽത്ത് മിനിസ്റ്റർ സൈമൺ ഹാരിസ് അറിയിച്ചു.

രാജ്യത്തുടനീളമുള്ള നൂറുകണക്കിന് നഴ്സിംഗ് വിദ്യാർത്ഥികൾ ഈ മാസം പ്ലെയ്‌സ്‌മെന്റ് ഡ്യൂട്ടി ആരംഭിക്കാനിരിക്കവെയാണ് ഈ പ്രഖ്യാപനം. നഴ്സിംഗ് വിദ്യാർത്ഥികൾ ശമ്പളമില്ലാതെ ചെയ്യേണ്ട പ്ലെയ്‌സ്‌മെന്റ് ഡ്യൂട്ടി പൊതുജനാരോഗ്യം പ്രതിസന്ധിയിലായ ഈ ഘട്ടത്തിൽ ശമ്പളത്തോടെ വളരെ കാര്യക്ഷമമായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ നഴ്സിംഗ് വിദ്യാർത്ഥികൾക്കും ഹെൽത്ത് കെയർ അസിസ്റ്റന്റായി (HCA) കരാറടിസ്‌ഥാനത്തിൽ ജോലിയും പ്രതിഫലവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഹെൽത്ത് കെയർ അസിസ്റ്റന്റുകളുടെ ശമ്പളം പ്രതിവർഷം 28,000 യൂറോയാണ്.
ഹെൽത്ത് കെയർ അസിസ്റ്റന്റായി പ്ലെയ്‌സ്‌മെന്റ് ജോലി ചെയ്ത് വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കാം. നാലായിരത്തോളം നഴ്‌സിംഗ് വിദ്യാർത്ഥികളുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വൈറസ്‌ വ്യാപനഘട്ടത്തിൽ ആശുപത്രി ഡ്യൂട്ടികൾ ഏറ്റെടുക്കുന്ന വിദ്യാർത്ഥികൾക്ക് ശമ്പളം നൽകുകയും ജീവനക്കാരെ സംരക്ഷിക്കുകയും ചെയ്യണമെന്ന് ഐറിഷ് നഴ്‌സസ് & മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
HSE-യുടെ On Call പദ്ധതിയിലൂടെ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റിനുള്ള ഓൺലൈൻ അപേക്ഷകൾ നൽകാം.

Share this news

Leave a Reply

%d bloggers like this: