തൊഴിലില്ലായ്മ വേതനം വാങ്ങുന്നത് ഭാവിയിൽ സിറ്റിസൺഷിപ് അപേക്ഷയെ ബാധിക്കുമോ ?

പാൻഡെമിക് തൊഴിൽ ഇല്ലായ്മ വേതനം വാങ്ങുന്ന എല്ലാവരുടെയും മനസ്സിൽ ഉള്ള ഒരു ചോദ്യമാണ് നാളെ നമ്മുടെ സിറ്റിസൺഷിപ് അപേക്ഷയെ ഇതു ബാധിക്കുമോ? ഇതിനു വളരെ കൃത്യമായ മറുപടി എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷൻ വകുപ്പ് തരുന്നുണ്ട് . തൊഴിൽ ഇല്ലായ്മ വേതനം കൊടുക്കുന്നതിന്റെ ഭാഗമായി കിട്ടുന്ന ഡാറ്റ ഒരു തരത്തിലും gnib ക്കും നീതി ന്യായ വകുപ്പിനും ഷെയർ ചെയ്യുന്നതല്ല.

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ജോലി നഷ്ടപെടുന്നവർക്കും ,സ്വയം തൊഴിൽ നഷ്ടപെടുന്നവർക്കും വേണ്ടി ഉള്ളതാണ് പാൻഡെമിക് തൊഴിൽ ഇല്ലായ്മ വേതനം. പാൻഡെമിക് തൊഴിലില്ലായ്മയിൽ കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ജോലി നഷ്ടപെട്ട തൊഴിലാളികൾക്കും ,തൊഴിൽ നഷ്ടപെട്ട വിദ്യാർത്ഥികൾക്കും (Non E.U ഉൾപ്പടെ ) സ്വയം തൊഴിൽ ചെയ്യുന്നവർക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക . ഇതിന്റെ ആനുകൂല്യം ഗർഭിണികളായ സ്ത്രീകൾക്കും പാർട്ട് ടൈം ജോലി ചെയ്‌യുന്നവർക്കും ലഭ്യമാണ്.

6 ആഴ്ചത്തേക്ക് 350 യൂറോയാണ് വേതനം കിട്ടുന്നത് . പെട്ടെന്ന് ജോലി നഷ്ടപെടുന്നവർക്ക്‌ സാമ്പത്തിക ഭദ്രത നിലനിർത്താൻ ഇതു വല്യ കാര്യമാണ് . സാധാരണ Job Seeker Benefit ആയിട്ട് ഇത്തിനു അപേക്ഷിക്കാം .Intreo സെന്ററിൽ നേരിട്ട് പോകേണ്ട കാര്യം ഇല്ല , ഓൺലൈൻ ആയോ പോസ്റ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ് . ഇതു വരെ 5 ലക്ഷത്തോളം അപേക്ഷകൾ സർക്കാരിന് കിട്ടിയിട്ടുണ്ട് .

Share this news

Leave a Reply

%d bloggers like this: