കൊറോണ വൈറസ് വ്യാപനം: സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും 100 യൂറോയോളം ഉപഭോക്‌തൃ ഫീസുകൾ ഈടാക്കി AIB

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലും ഉപഭോക്താക്കളിൽ നിന്നും ഐറിഷ് ബാങ്കുകൾ ഫീസ് ഈടാക്കുന്നുവെന്ന് റിപ്പോർട്ട്‌. ഐറിഷ് ബാങ്കായ AIB-യാണ് ഉപഭോക്‌തൃ ഫീസ് ഇനത്തിൽ100 യൂറോയോളം ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയത്.

ഇന്നലെ മുതൽ ബാങ്ക് ഉപഭോകതാക്കളിൽ നിന്നും ചാർജുകൾ ഈടാക്കി തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽനിന്നും 100 യൂറോവരെ ചാർജ് ഇനത്തിൽ ബാങ്ക് ഈടാക്കി. ഇതിനെതിരെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും വൻ പ്രതിക്ഷേധമാണ് ഉയർന്നു വന്നിട്ടുള്ളത്. സോഷ്യൽമീഡിയയിലും പ്രതിക്ഷേധം ഉയർന്നിട്ടുണ്ട്.

വൈറസ്ബാധ മൂലം ജോലി നഷ്ടപ്പെട്ട ഉപയോക്താക്കൾക്ക് ബാങ്കുകൾ ഈടാക്കിയ ഫീസ് തിരികെ നൽകണമെന്ന് സിൻ ഫെയ്ൻ ഫിനാൻസ് വക്താവ് പിയേഴ്സ് ഡോഹെർട്ടി പറഞ്ഞു. ഈ സാഹചര്യത്തിൽ ബാങ്ക് ഉപയോക്താക്കളെ സഹായിക്കുന്നതിനു പകരം ബുദ്ധിമുട്ടിക്കുകയാണെന്നും AIB-യുടെ പ്രവർത്തനം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

2,500 യൂറോയിൽ കൂടുതൽ തുക അക്കൗണ്ടുകളിൽ ഉള്ള ഉപഭോക്താക്കൾക്ക് ഈ ഫീസ് ബാധകമല്ലെന്ന് ഇതിനിടെ AIB അറിയിച്ചു. എന്നാൽ വൈറസ്‌ വ്യാപനം മൂലം തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ മിനിമം ബാലൻസ് നിലനിർത്താൻ എല്ലാ ഉപഭോക്താക്കൾക്കും സാധിക്കില്ലെന്നും ബാങ്കിന്റെ ഇത്തരം നടപടികൾ താൽക്കാലികമായി നിറുത്തിവയ്ക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
വൈറസ്‌ വ്യാപനം മൂലം ജോലി നഷ്ടപ്പെട്ട ആളുകൾക്ക് സർക്കാരിൽ നിന്നുമുള്ള തൊഴിലില്ലായ്മവേതനം ഇന്നലെ മുതൽ നൽകി തുടങ്ങിയിരുന്നു

Share this news

Leave a Reply

%d bloggers like this: