കോവിഡ് -19 ന്റെ 50 ക്ലസ്റ്ററുകൾ അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിലെന്ന് HPSC റിപ്പോർട്ട്

Health Protection Surveillance Centre (HPSC) പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തുടനീളമുള്ള നഴ്സിംഗ് ഹോമുകളിലാണ് കൊറോണ വൈറസ് കേസുകളുടെ 50 ക്ലസ്റ്ററുകൾ.
ഏപ്രിൽ 4 വരെ പൊതുവേയും ഏപ്രിൽ 2 വരെ കൃത്യമായും ഉള്ള വിവരങ്ങൾ അടിസ്ഥാനമാക്കി സ്ഥിരീകരിച്ച 4,014 കേസുകളും, 131 മരണങ്ങളും ഉൾപ്പടെ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

നിലവിൽ കോവിഡ്-19 ബാധിച്ച് 137 പേർ മരിച്ചു. ആകെ സ്ഥിരീകരിച്ചത് 4,604 കേസുകളാണ്. ഏപ്രിൽ ഒന്ന് വരെ നഴ്സിംഗ് ഹോമുകളിൽ കോവിഡ് ബാധിച്ച 40 ക്ലസ്റ്ററുകളാണ് ഉണ്ടായിരുന്നതെന്ന് ഇന്നലെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം ഒരു ദിവസത്തിനുള്ളിൽ ക്ലസ്റ്ററുകളുടെ എണ്ണം 10 ഓളം വർദ്ധിച്ച് 50 ആയി ഉയർന്നു.

കോവിഡ് -19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ എച്ച്പി‌എസ്‌സി റിപ്പോർട്ട് കാണിക്കുന്നത്, രാജ്യത്തുടനീളമുള്ള കൊറോണ വൈറസ് ക്ലസ്റ്ററുകളിൽ 24.3% നഴ്‌സിംഗ് ഹോമുകളിലാണെന്നാണ്.
ആശുപത്രികളിൽ 37 ക്ലസ്റ്ററുകളും സ്വകാര്യ വീടുകളിൽ 32 ക്ലസ്റ്ററുകളും കണ്ടെത്തി. രാജ്യത്തുടനീളം 206 ക്ലസ്റ്ററുകളാണുള്ളത്.

എല്ലാ കേസുകളുടെയും ശരാശരി പ്രായം 48 ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. വൈറസ് ബാധിച്ച് 1,118 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് ആകെ കേസുകളുടെ 27.9% ആണ്. ആകെ കേസുകളുടെ
22.9% രോഗികൾ 65 വയസ്സിന് മുകളിലുള്ളവരും, 7.7% 24 വയസ്സിന് താഴെയുള്ളവരും ആണ്.

അയർലണ്ടിൽ ഏകദേശം 30% കേസുകൾ എങ്ങനെയാണ് വ്യാപിച്ചതെന്ന് വ്യക്തതയില്ലെന്നും റിപ്പോർട്ട് പറയുന്നു. 23.6% കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ വഴിയും 20% ത്തോളം കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ വഴി സാധ്യതയുണ്ടെന്നുമാണ് നിഗമനം.

കോവിഡ്-19 വ്യാപിച്ചു 2,499 പേർ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നാണ്. ഇത് ആകെ കേസുകളുടെ 62.3% ആണ്. ഏറ്റവും കൂടുതൽ
കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടാം സ്ഥാനം തെക്കൻ അയർലണ്ടാണെന്ന് എച്ച്എസ്ഇ റിപ്പോർട്ട് പറയുന്നു. ഈ ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്തത് 388 കേസുകളാണ്. ഇത് ആകെ രോഗികളുടെ 9.7% വരും.

കൗണ്ടികൾ അടിസ്ഥാനമാക്കിയുള്ള കേസുകളുടെ റിപ്പോർട്ട് ഇപ്രകാരമാണ്, ഡബ്ലിനിൽ നിന്നും 2,251 കേസുകൾ സ്ഥിരീകരിച്ചു. ഇത് ആകെ രോഗികളുടെ 56% ആണ്.
കോർക്കിൽ നിന്നും 7.6% വും കിൽഡയറിൽ നിന്ന് 3.4% വും കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്.
രോഗബാധിതരായ 65 വയസ്സിന് മുകളിൽ പ്രായമുള്ള പകുതിയോളം പേരെ ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 158 പേരെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. ഏപ്രിൽ 2 വരെ 1,084 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 രോഗം കണ്ടെത്തി. ഇതിൽ 71 എണ്ണം വിദേശ യാത്രകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: