കോവിഡ് 19 : സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ 6 മാസം വരെ തടവും 2500 യൂറോ പിഴയും

ഗാർഡയ്ക്ക് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള അധികാരം കൊടുക്കുന്ന നിയമം മന്ത്രി സൈമൺ ഹാരിസ് ഒപ്പു വെച്ചു . അധികാരം ഉപയോഗിച്ച് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ 6 മാസം വരെ തടവും 2500 യൂറോ പിഴയും ഈടാക്കും.മണിക്കൂറുകൾ നീണ്ടു നിന്ന ക്യാബിനറ്റ് യോഗത്തിനു ശേഷമാണ് സൈമൺ ഹാരിസ് ഈ നിയമത്തിൽ ഒപ്പു വെച്ചത്. ക്യാബിനറ്റ് മീറ്റിംഗിൽ അഭിപ്രായ വ്യത്യാസം ശക്തമായിരുനെങ്കിലും നിയന്ത്രങ്ങൾ നടപ്പിലാക്കാൻ ഗാർഡയ്ക്ക് അധികാരം കൊടുക്കാനായിരുന്നു അവസാന തീരുമാനം. സർക്കാർ നിയന്ത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ഗാർഡയ്ക്ക് അധികാരം ഇല്ലാത്തതിനാൽ അത് ലങ്കിക്കുന്ന ആളുകളെ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു .സർക്കാരിന്റെ ശക്തമായ ഈ തീരുമാനത്തിലൂടെ നിയന്ത്രിക്കാനുള്ള അധികാരം ഗാർഡയ്ക്ക് കൈവന്നിരിക്കുകയാണ്. ഈസ്റ്റർ പ്രമാണിച്ചു ആളുകൾ യാത്ര ചെയ്യുന്നത് നിയന്ത്രിക്കാൻ കൂടിയാണ് ഗാർഡയ്ക്ക് ഈ അധികാരം പെട്ടെന്ന് നൽകുന്നത്. ഈസ്റ്റർ വരെ പ്രഖ്യാപിച്ച നിയന്ത്രങ്ങൾ ഇനി മൂന്നോ നാലോ ആഴ്ച്ച കൂടെ തുടരാൻ സാധ്യത ഉണ്ട് .നിയന്ത്രണങ്ങളോടൊപ്പം ഗാർഡയ്ക്ക് കൂടെ അധികാരം കിട്ടുന്നതോടെ കൊറോണ വ്യാപനം കൂടുതൽ പകരാതിരിക്കാനുള്ള സാധ്യതയും തെളിയുകയാണ്.

Share this news

Leave a Reply

%d bloggers like this: