ഡ്രൈവിംഗ് ലൈസൻസ് സർവീസിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഗാർഡ

നാഷണൽ ഡ്രൈവർ ലൈസൻസ് സർവീസ് (NDLS)-ന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്‌.
ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കാനോ പുതുക്കാനോ വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെടാനുള്ള അറിയിപ്പുകൾ ഈ പേജിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും ലൈസൻസ് ലഭിക്കുന്നതിനും പുതുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിനും 200 യൂറോയിലധികം പണം ആവശ്യപ്പെടുന്നുണ്ടെന്നും ഗാർഡ അറിയിച്ചു

ജനങ്ങൾ തട്ടിപ്പിന് ഇരയാകരുതെന്നും ജാഗ്രത പാലിക്കണമെന്നും റോഡ് സുരക്ഷാ അതോറിറ്റിയും (RSA) ഗാർഡയും മുന്നറിയിപ്പ് നൽകി.
NDLS -ന്റെ പേരിൽ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളൊന്നുമില്ലെന്നും ജനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

RSA-യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴിയോ www.rsa.ie. / www.ndls.ie.എന്നീ വെബ്സൈറ്റുകൾ വഴിയോ മാത്രമേ NDLS-മായി ബന്ധപ്പെടാൻസാധിക്കുള്ളുവെന്നും ഉടൻ തന്നെ NDLS-ന്റെ പേരിലുള്ള വ്യാജ സോഷ്യൽമീഡിയ പേജുകൾ നീക്കം ചെയ്യുമെന്നും ഗാർഡ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും തട്ടിപ്പിന് ഇരയായവർ അവരുടെ പ്രാദേശിക ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: