മോട്ടോർ ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താക്കൾക്ക് റിബേറ്റ് നൽന്നത് പരിഗണനയിൽ

കോവിഡ് -19 നെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പോളിസികളിൽ ഉപഭോക്താക്കൾ റിബേറ്റ് പ്രതീക്ഷിക്കുന്നു. ഐറിഷ് മോട്ടോർ മാർക്കറ്റിങ്ങിലെ ബഹു ഭൂരിപക്ഷം ഇൻഷുറർമാരും ഉപയോക്താക്കൾക്ക് റീഫണ്ടുകളോ ഡിസ്കൗണ്ടുകളോ അനുവദിക്കുമെന്ന് കമ്പനികൾ അറിയിച്ചു.

യാത്രാ നിയന്ത്രണങ്ങൾ ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുമെന്നും അർഹമായ സാമ്പത്തിക സഹായം നൽകുമെന്നും അലയൻസ്, Axa, FBD, RSA, സൂറിച്ച് തുടങ്ങിയ കമ്പനികൾ അറിയിച്ചു.

ഉപഭോക്താക്കൾക്ക് റിബേറ്റുകൾ നൽകേണ്ട സാഹചര്യമുണ്ടെന്ന് ലിബർട്ടി അറിയിച്ചു. ബ്രിട്ടീഷ് ഇൻ‌ഷുറർ‌ അഡ്മിറൽ‌ 25 ഡോളർ‌ (28.55 യൂറോ) ന്റെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ UK-യിലെ മറ്റ് കമ്പനികളൊന്നും തന്നെ റിബേറ്റുകൾ പ്രഖ്യാപിച്ചിട്ടില്ല.

ഐറിഷ് ഇൻഷുറൻസ് മേഖലയിലെ 16% മോട്ടോർ ഇൻഷുറൻസ് ബിസിനസുകൾ നടത്തുന്ന രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള Aviva ഇതുവരെയും റിബേറ്റുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളിൽ ഉൾപ്പെട്ടിട്ടില്ല.

ഉപയോക്താക്കൾ കാറുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ ഒരു നിശ്ചിത കാലയളവിൽ അവരുടെ ഇൻഷുറൻസ് പരിരക്ഷ താൽക്കാലികമായി നിർത്താനുള്ള ഓപ്ഷൻ കമ്പനി നൽകിയിട്ടുണ്ട്.
UK-യ്ക്ക് സമാനമായ ഒരു സമീപനം രാജ്യത്തെ കമ്പനികൾ സ്വീകരിച്ചാൽ ഇൻഷുറർമാർക്ക് ഏകദേശം 37.5 മില്യൺ യൂറോ റീഫണ്ട്/ ഡിസ്കൗണ്ട് ഇനത്തിൽ ചെലവാകും. ഏകദേശം 20 ദശലക്ഷം മോട്ടോർ പോളിസികളാണ് രാജ്യത്ത് നിലവിലുള്ളത്. ആകെ ഇൻഷുറൻസ് പോളിസിയുടെ 75% മോട്ടോർ പോളിസികളാണ്.

ഉപഭോക്താക്കൾക്ക് അനുകൂലമായ ഈ സമീപനത്തെ സ്വാഗതം ചെയ്യുന്നതായും റീഫണ്ടുകളുടെ വ്യാപ്തി കഴിയുന്നത്ര വേഗത്തിൽ പരസ്യപ്പെടുത്തണമെന്നും ധനകാര്യവകുപ്പുമന്ത്രി പാസ്ചൽ ഡൊനോഹോ ഇൻഷുറർമാരോട് ആവശ്യപ്പെട്ടു.

അയർലണ്ടിലെ ഉപഭോക്താക്കൾക്കാണ് ആക്സ, അലയൻസ്, സൂറിച്ച് തുടങ്ങിയ കമ്പനികൾ ആദ്യമായി ഡിസ്‌കൗണ്ട് നൽകാമെന്ന് അറിയിച്ചത്.
കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായി റോഡ്ഗതാഗതത്തിന്റെ തോത് ഗണ്യമായി കുറഞ്ഞുവെന്ന് ഇൻഷുറൻസ് അയർലൻഡ് ചീഫ് എക്സിക്യൂട്ടീവ് മൊയാഗ് മർഡോക്ക് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: