അയര്‍ലണ്ടിലെ വീടുകളില്‍ അസുഖം മൂലം അവശത അനുഭവിക്കുന്ന മലയാളികള്‍ക്ക് ആഹാരം എത്തിയ്ക്കാന്‍ സന്നദ്ധസംഘം തയ്യാര്‍

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം മലയാളി സുഹൃത്തുക്കള്‍ കൊറോണ ബാധയെ തുടര്‍ന്ന് വീടുകളില്‍ ഭക്ഷണം ഉണ്ടാക്കുവാന്‍ പോലും ആവാത്ത വിധം അവശത അനുഭവിക്കുന്നവരും, ക്വറന്റൈന്‍ മൂലമുള്ള യാത്ര പരിമിതികള്‍ ഉള്ളത് കൊണ്ട് പുറത്തിറങ്ങാന്‍ ആവാത്തവരും ഉണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്.

അത്തരക്കാരെ സഹായിക്കുവാനായി ഡബ്ലിനിലെ ഒരു സംഘം മലയാളികള്‍ ചേര്‍ന്ന് ആരംഭിച്ച്
ആദ്യമായി ബ്ലാഞ്ചര്‍ഡ്സ് ടൗണ്‍ പ്രദേശത്ത് തുടങ്ങി വെച്ച’ കൈത്താങ്ങ് ‘ എന്ന പേരിലുള്ള ഈ ഗ്രൂപ്പ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കൊറോണ ബാധിതര്‍ ആയിട്ടുള്ളതോ അല്ലെങ്കില്‍ അവരുടെ ഫാമിലിയില്‍ ഉള്ളവര്‍ക്കോ ആര്‍ക്കെങ്കിലും ആഹാരം ലഭ്യമാവാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ തീര്‍ച്ചയായും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഭക്ഷണം ലഭ്യമാക്കുന്നതാണ്.

ജോര്‍ജ് പുറപ്പന്താനം -087 949 6521 (Swords)
സാജന്‍ 087 312 5011( Lucan)
ബിജു – 087283515 ( Lucan)
നിഷാദ് -0894878838 ( Blanchardstown )
സുധീഷ് -0858736443 (Blanchardstown )
ഷിജു നായര്‍- 0894152359 (Blanchardstown )
മാത്യു – 089 963 9200 (Beaumont )
സൈബു – 0899544170 ( Beaumont )
റെജി കൂട്ടുങ്ങല്‍ -087 785 9269 (Finglas )
വിപിന്‍ – 089956 1005 (Finglas)
വിനോദ് -089 424 0608- (Citywest)
ബിപിൻ – 089 956 1005 (Drogheda)

ജിതിൻ – 089 211 3987 (Leixlip)
ജിംസണ്‍ – 089 253 2467 (Wexford)
വിവേക് – 089 236 2725 (Wexford)
ബിനു -0892230977 ( Cavan)
ലിയോ – 089 454 8172 (Navan)
പ്രമോദ് – 087 1456245 (Nenagh)
മനോജ് -0876136736 ( Limerick)
മധു -089 467 2121 ( Limerick)
കിരണ്‍ – 087 216 0733 ( Drogheda)
ശ്രീജിത്ത് -0894494323 (Galway)
സന്തോഷ് – 089 966 9331 (Galway)

വിഷ്ണു സി ബി -0894151595 (Ennis)

ആവശ്യമായുള്ളവര്‍ക്ക് അതാത് പ്രദേശങ്ങളില്‍ നേരത്തെ ആഹാരമെങ്കിലും എത്തിച്ചു കൊടുക്കാന്‍ സാധിക്കുന്നവരും മുകളില്‍ പറഞ്ഞ നമ്പറില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക..

അയര്‍ലണ്ടിന്റെ ഏത് പ്രദേശത്തു നിന്നുമുള്ള ആര്‍ക്കും വോളന്ററി ആയി മുന്നോട്ടു വന്നു ഇവരോടൊപ്പം ചേര്‍ന്നു സഹകരിക്കാവുന്നതാണ്..

മറ്റേതെങ്കിലും പ്രദേശങ്ങളില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ ഉണ്ടെങ്കില്‍ അതിന് വേണ്ടി അതാതു പ്രദേശങ്ങളില്‍ മുന്നോട്ടു വരുന്ന ആള്‍ക്കാരുമായി ബന്ധപെട്ടു സഹായം എത്തിക്കാനും ശ്രമിക്കുന്നതായിരിക്കും എന്ന് സന്നദ്ധ സംഘത്തിന്റെ സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: