സാമൂഹിക അകലം പാലിച്ച് പബ്ബുകൾ വീണ്ടും തുറക്കാം

സാമൂഹിക അകലം പാലിച്ച് പബ്ബുകൾ തുറക്കാൻ അനുവദിക്കുമെന്ന് അയർലൻഡ് സർക്കാർ അറിയിച്ചു.

കോവിഡ് -19 നിയന്ത്രിക്കുന്നതിനായി സർക്കാർ ആരംഭിച്ച അഞ്ച് ഘട്ടങ്ങളിലായുള്ള പദ്ധതി പ്രകാരം ഓഗസ്റ്റ് 10-ന് ശേഷം മാത്രമേ പബ്ബുകൾ തുറക്കാൻ അനുമതി ലഭിച്ചിരുന്നുള്ളു. എന്നാൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ പബ്ബുകൾ തയ്യാറായാൽ ഈ സമയപരിധിയേക്കാൾ മുമ്പുതന്നെ പബ്ബുകൾ തുറക്കാൻ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു.

സാമൂഹികം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും നിലനിൽക്കുന്ന നിയന്ത്രണങ്ങൾ മെയ് 18 മുതൽ ഘട്ടംഘട്ടമായി ലഘൂകരിക്കും.
ജനങ്ങൾക്ക് വ്യായാമം ചെയ്യുന്നതിന് വീടുകളിൽ നിന്നുള്ള ദൂര പരിധി 2 km നിന്നും 5 km ആയി വർദ്ധിപ്പിക്കുകയും 70 വയസ്സിനു മുകളിൽ പ്രായമുള്ള കൊക്കൂൺ ചെയ്യപ്പെട്ട വയോജനങ്ങൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഔട്ടിംഗുകൾ നടത്താനുമുള്ള അനുമതി സർക്കാർ നൽകി. ഈ ഇളവുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ജൂൺ അവസാനം മുതൽ കഫേകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കാൻ അനുവദിക്കും. കഫേകളും റെസ്റ്റോറന്റുകളും തുറക്കുന്ന സാഹചര്യത്തിൽ പബ്ബുകൾ മാത്രം അടച്ചിടുന്നത് പ്രായോഗികമല്ലെന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് സർക്കാരിന്റെ ഈ തീരുമാനം.

Share this news

Leave a Reply

%d bloggers like this: