ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കുറച്ചു: ഗതാഗതത്തിൽ വൻവർദ്ധനവ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അയർലണ്ടിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തിയതോടെ ഗതാഗത ഉപയോഗത്തിൽ വൻവർദ്ധനവ്.

വടക്കൻ അയർലൻഡിലെ അതിർത്തിയിലും സമീപപ്രദേശങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. ലോക്ക്ഡൗൺ   നിയമങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ ആളുകൾ അനാവശ്യമായി ഉപയോഗിക്കുകയാണ്. അനിവാര്യമല്ലാത്ത യാത്രകൾ ചെയ്യുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്.

സാമൂഹികം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും നിലനിൽക്കുന്ന നിയന്ത്രണങ്ങൾ മെയ് 18 മുതൽ ഘട്ടംഘട്ടമായി ലഘൂകരിക്കും.
ജനങ്ങൾക്ക് വ്യായാമം ചെയ്യുന്നതിന് വീടുകളിൽ നിന്നുള്ള ദൂരപരിധി 2 km നിന്നും 5 km ആയി വർദ്ധിപ്പിച്ചു. 70 വയസ്സിനു മുകളിൽ പ്രായമുള്ള കൊക്കൂൺ ചെയ്യപ്പെട്ട വയോജനങ്ങൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഔട്ടിംഗുകൾ നടത്താനുമുള്ള അനുമതി സർക്കാർ നൽകി. ഈ ഇളവുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

ഈസ്റ്റർ അവധിക്കാല ദിനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ 35% യാത്രാ വർധനവാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായത്. അതിർത്തി പ്രദേശങ്ങളിൽ ഇത് 36% ആണ്.

നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നും മെയ്‌ 18-ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയാണെങ്കിൽ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നും ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: