കോവിഡ് -19: അയർലണ്ടിലെ ഇറച്ചി സംസ്കരണ പ്ലാന്റുകളിൽ പത്ത് ക്ലസ്റ്ററുകൾ റിപ്പോർട്ട്‌ ചെയ്തു

അയർലണ്ടിലെ വിവിധ ഇറച്ചി സംസ്കരണ ഫാക്ടറികളിലായി കോവിഡ് -19 ന്റെ 10 ക്ലസ്റ്ററുകൾ നിലനിൽക്കുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

ആദ്യഘട്ടത്തിൽ വിവിധ പ്രോസസ്സിംഗ് പ്ലാന്റുകളിലായി ആറ് ക്ലസ്റ്ററുകൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയോടെ ഇത് 10 ക്ലസ്റ്ററുകളായി ഉയർന്നുവെന്ന് കൃഷിവകുപ്പുമന്ത്രി മൈക്കൽ ക്രീഡ് പറഞ്ഞു.

രണ്ടോ അതിലധികമോ കേസുകൾ ഒരു പ്രദേശത്ത്‌ റിപ്പോർട്ട്‌ ചെയ്താൽ മാത്രമേ ക്ലസ്റ്ററായി പരിഗണിക്കപ്പെടുകയുള്ളൂ. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ റോനൻ ഗ്ലിനിൽ പറഞ്ഞു.

10 ക്ലസ്റ്ററുകളിലായി 566 കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. 10 ക്ലസ്റ്ററുകളിലും നിരീക്ഷണത്തിനായി ഓരോ എമർജൻസി ടീം പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള ഇറച്ചി സംസ്കരണ പ്ലാന്റുകളിൽ കോവിഡ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ കർശനമായി പാലിക്കാനുള്ള നടപടികൾ‌ സ്വീകരിക്കുമെന്നും HSE അറിയിച്ചു.

റോസ്‌ഡെറ ഐറിഷ് മീറ്റ്സിലെ ചില തൊഴിലാളികളിലും വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. വെസ്റ്റ്മീത്തിലെ കിൽ‌ബെഗാനിൽ ഡോൺ മീറ്റ്സിലെ 4 തൊഴിലാളികൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് പ്ലാന്റിലെ ഉത്പാദനം നിർത്തിവച്ചതായി കമ്പനി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: