നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിന് സെന്റ് വിൻസെന്റ് ഹെൽത്ത്‌ കെയർ സ്ഥലം വിട്ടുനൽകും

നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിനായി സെന്റ് വിൻസെന്റിന്റെ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ 200 മില്യൺ യൂറോ വിലമതിക്കുന്ന ഭൂമി സർക്കാരിന് വിട്ടുനൽകുമെന്ന് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അറിയിച്ചു.

ഹോളസ് സെന്റിൽ നിന്നുമാണ് സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ കാമ്പസിലേക്ക് നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റൽ മാറ്റി സ്ഥാപിക്കുന്നത്. ആശുപത്രിയിലെ മതസഭയുടെ പങ്കാളിത്തം സംബന്ധിച്ച തർക്കത്തെ തുടർന്ന് 2017 ചില അംഗങ്ങൾ രാജിവച്ചിരുന്നു.

ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിന് വിട്ടുനൽകാൻ വത്തിക്കാനിൽ നിന്നും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രവർത്തകർക്ക് അനുമതി ലഭിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

ഉടമസ്ഥാവകാശം കൈമാറാനുള്ള അനുമതി ഹോളിസീയിൽ നിന്ന് ലഭിച്ചതായും കാലതാമസമില്ലാതെ ഇത് നടപ്പാക്കുമെന്നും ഉത്തരവിൽ പറയുന്നു.

സെന്റ് വിൻസെന്റിന്റെ ഹെൽത്ത് കെയർ ഗ്രൂപ്പ് സൈറ്റിന്റെ ഉടമസ്ഥാവകാശം സഭയിൽ നിന്ന് മാറ്റി സെന്റ് വിൻസെന്റ് ഹോൾഡിംഗ്സ്-CLG എന്ന സ്വതന്ത്ര, ചാരിറ്റബിൾ ബോഡിയിലേക്ക് മാറ്റുമെന്നും അവർ അറിയിച്ചു.

സെന്റ് വിൻസെന്റ് ഹോൾഡിംഗ്സ് – CLG ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായി തുടരുമെന്നും ഇത് ലിക്വിഡേഷനിലേക്ക് പോകുകയാണെങ്കിൽ സംഘടനയുടെ മിച്ച ആസ്തികൾ ചാരിറ്റി റെഗുലേറ്ററിയിൽ നിക്ഷിപ്തമാകുമെന്നും ഭാവിയിലെ ആരോഗ്യ പരിപാലന ആവശ്യങ്ങൾക്ക് ഇത് പ്രയോജനപ്പെടുമെന്നും അവർ പറഞ്ഞു.

ഉടമസ്ഥാവകാശം കൈമാറാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും ഇതിനായി ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നതായും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ പട്രീഷ്യ ലെനിഹാൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: