കോർക്ക് മലയാളിയുടെ പിതാവ് നിര്യാതനായി

ആദരാഞ്ജലികൾ
കോർക്ക് സീറോ മലബാർ ചർച്ച് മതബോധനാദ്ധ്യാപകനും പാരിഷ് കൗൺസിൽ അംഗവുമായ ബിജു പൗലോസിന്റെ പിതാവ്  ശ്രീ. പി ഓ പൗലോസ് (84 ) മുംബൈയിലെ സ്വവസതിയിൽ വച്ച് നിര്യാതനായി. മൃതസംസ്കാരം വ്യാഴാഴ്ച രാവിലെ 11: 30 ന് മുംബൈ അന്ധേരിയിലെ സെയിന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ നടക്കും.  ഭാര്യ റോസി പൗലോസ്, മക്കൾ: ബിജു, ലിജു, ജോൺ (രണ്ടുപേരും മുംബൈ ), മരുമക്കൾ : സെബി , റീന, നീത. 

കോർക്ക് സീറോ മലബാർ സമൂഹം, ബിജു പൗലോസിന്റെയും കുടുംബത്തിന്റെയും  ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി  പ്രാർഥിക്കുകയും ചെയ്യുന്നു..

Share this news

Leave a Reply

%d bloggers like this: