ഡബ്ലിൻ സിറ്റി കൗൺസിൽ റോഡുകളിലെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറയ്ക്കും

കോവിഡ് -19 വ്യാപനത്തെതുടർന്ന് ഭേദഗതി ചെയ്ത ട്രാഫിക് നിയമപ്രകാരം ഡബ്ലിൻ നഗരത്തിലെയും  പ്രാന്തപ്രദേശങ്ങളിലെയും വാഹനങ്ങളുടെ വേഗത പരിധി മണിക്കൂറിൽ 30 കിലോമീറ്ററായി കുറയ്ക്കും. ഭേദഗതി വരുത്തിയ ട്രാഫിക് നിയമങ്ങൾ ബുധനാഴ്ച സിറ്റി കൗൺസിലർമാർക്ക് സമർപ്പിക്കും.

എല്ലാ റെസിഡൻഷ്യൽ ഏരിയകളിലെയും വാഹനങ്ങളുടെ വേഗത 30 Km/hr ആക്കുന്നതിനുള്ള പദ്ധതി സെപ്റ്റംബറോടെ അവതരിപ്പിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ പദ്ധതിയിട്ടിരുന്നു.

നഗരത്തിലൂടെ യാത്ര ചെയ്യുന്ന കാൽനടയാത്രക്കാർക്കും സൈക്ലിസ്റ്റുകൾക്കും വയോധികർക്കും പരിരക്ഷ നൽകുന്നതിന് എല്ലാ പ്രധാന റോഡുകളിലും വേഗത പരിധി കൊണ്ടുവരാൻ സർക്കാർ  പദ്ധതിയിടുന്നുണ്ട്.

50 Km/hr, 80 Km/hr വേഗത അനുവദിച്ച റോഡുകൾക്കും പുതിയ വേഗത പരിധി ബാധകമാകും. റോയൽ, ഗ്രാൻഡ് കനാൽ റോഡുകൾ, നഗരത്തിന്റെ തെക്കുവശത്തുള്ള റാത്ത്‌മൈൻസ്, റാണെലാഗ്, ഹരോൾഡ്സ് ക്രോസ്, ഡോണിബ്രൂക്ക് റോഡുകൾ, പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഡോർസെറ്റ് സ്ട്രീറ്റ്, മാനർ സ്ട്രീറ്റ്, ഗാർഡിനർ സ്ട്രീറ്റ് തുടങ്ങിയ റോഡുകൾക്കും പുതിയ വേഗത പരിധി ബാധകമാകും.

N3, N1 തുടങ്ങിയ പ്രധാന റോഡുകളിൽ മാത്രമേ 50 Km/hr, 60 Km/hr വേഗത പരിധി നിലനിർത്തുകയുള്ളൂ. എന്നാൽ നഗരകേന്ദ്രങ്ങളിൽ അവയുടെ വേഗത 30 Km/hr എന്ന വേഗത പരിധിയിലേക്ക് താഴും. ചാപ്പലിസോഡ് ബൈപാസ്സ് റോഡിലും M1 മോട്ടോർവേയിലും മാത്രമേ 80 Km/hr വേഗത അനുവദിക്കൂ.

Share this news

Leave a Reply

%d bloggers like this: