കോവിഡ് -19: നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമുതൽ ഐറിഷ് ജനതയുടെ മദ്യം ഉപയോഗം വർധിച്ചതായി റിപ്പോർട്ട്‌

മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർഥങ്ങളെ കുറിച്ചുള്ള ആഗോള സർവേയുടെ റിപ്പോർട്ടുകൾ പ്രകാരം കോവിഡ് -19 മായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമുതൽ അയർലണ്ടിലെ ജനങ്ങളുടെ മദ്യ ഉപയോഗം വർധിച്ചു.

ലഹരിവസ്തുക്കൾ ആളുകളിൽ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം മനസിലാക്കാൻ ഗ്ലോബൽ ഡ്രഗ് സർവേ എല്ലാ വർഷവും ഗവേഷണങ്ങൾ നടത്താറുണ്ട്.

വൈറസ്‌ വ്യാപനം മൂലമുണ്ടായ പ്രതിസന്ധി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള  ഗവേഷണറിപ്പോർട്ടിലാണ് ഗ്ലോബൽ ഡ്രഗ് സർവേ ഇക്കാര്യം അറിയിച്ചത്.

സർവ്വേയിൽ പങ്കെടുത്ത 2,200 പേരിൽ 54% പേരുടെ മദ്യപാനം വർദ്ധിച്ചതായി ഇടക്കാല റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. സർ‌വേ ഓൺ‌ലൈനായി നടത്തുകയും ആളുകൾ‌ സ്വമേധയാ പങ്കെടുക്കുകയും ചെയ്തു.

സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്.
അയർലണ്ടിൽ നിന്നും സർവ്വേയിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 39 ആയിരുന്നു.

അയർലണ്ടിലെ ജനങ്ങളിൽ കഞ്ചാവിന്റെ ഉപയോഗം വളരെ കുറവാണ്‌. സർവേയിൽ പങ്കെടുത്തവരിൽ 23% പേർ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി.
ഡെൻമാർക്കിൽ 61% നെതർലാൻഡിൽ 58% ആണ് കഞ്ചാവിന്റെ ഉപയോഗം.

Share this news

Leave a Reply

%d bloggers like this: