കോവിഡ് -19: രോഗമുക്തരായ ആരോഗ്യപ്രവർത്തകർ രോഗപ്രതിരോധശേഷിയെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണമെന്ന് ആരോഗ്യവകപ്പിൻ്റെ മുന്നറിയിപ്പ്

കോവിഡ് -19 ൽ നിന്നും രോഗമുക്തരായ ആരോഗ്യപ്രവർത്തകർ രോഗപ്രതിരോധശേഷിയുള്ള വ്യക്തികളെപ്പോലെ പ്രവർത്തിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് ബാധിച്ച ആരോഗ്യപ്രവർത്തകർ മൂന്ന് മാസത്തേക്ക് രോഗപ്രതിരോധ ശേഷിയെക്കുറിച്ച് അതീവ ശ്രദ്ധാലുക്കളായിരിക്കണം.

വൈറസ് ബാധിച്ചവരെ മൂന്ന് മാസത്തിനു ശേഷം പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കാമെന്ന് HSE ആരോഗ്യപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദ്ദേശം സാധാരണ ജനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു.

ആരോഗ്യപ്രവർത്തകരിൽ വൈറസ്‌വ്യാപനം ഗണ്യമായി വർധിക്കുന്നുവെന്നും ഇത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ്‌ബാധയിൽ നിന്നും രോഗമുക്തരായ വ്യക്തികളുടെ രോഗപ്രതിരോധശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹെൽത്ത് ഇൻഫർമേഷൻ ആന്റ് ക്വാളിറ്റി അതോറിറ്റി പ്രതിരോധശേഷി സംബന്ധിച്ചു നടത്തിയ പഠനറിപ്പോർട്ടുകൾ പ്രകാരം രോഗം ബാധിച്ച വ്യക്തികളിൽ ഒന്ന് മുതൽ രണ്ട് വർഷം വരെ ആന്റിബോഡികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ കോവിഡ് -19 ആന്റിബോഡികളുള്ള ഒരു വ്യക്തിയെ ഭാവിയിൽ വൈറസ്‌ ബാധയിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കുമോ എന്ന് വ്യക്തമല്ല.

Share this news

Leave a Reply

%d bloggers like this: