ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരക്രമം പുറത്തുവിട്ടു; ആദ്യ മത്സരം 17ന്

കൊറോണ ലോക്ഡൗണ്‍ ലഘൂകരിച്ചതിന് ശേഷം ആദ്യമായി നടക്കാനിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ മത്സരക്രമം പുറത്തുവിട്ടു. ആദ്യമത്സരം 17-ാം തീയതിയാണ് നടക്കുക. ആസ്റ്റണ്‍ വില്ല -ഷെഫീല്‍ഡ് യുണൈറ്റഡ് എന്നീ ടീമുകളാണ് ആദ്യമത്സരത്തില്‍ ഏറ്റുമുട്ടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി-ആഴ്‌സണല്‍ മത്സരവും അന്നു തന്നെ നടക്കുമെന്നും ലീഗ് അധികൃതര്‍ അറിയിച്ചു.

19-ാം തീയതി നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടനത്തെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ നോര്‍വിച്ച് സിറ്റി- സതാംപ്ടണിനെതിരെ കളത്തിലിറങ്ങും. 20-ാം തീയതിയിലെ മത്സരത്തില്‍ വാട്ട്‌ഫോഡ് ലെസ്റ്ററിനേയും ബ്രൈറ്റണ്‍ ആഴ്‌സണലിനേയും നേരിടും. മറ്റ് മത്സരങ്ങളില്‍ വെസ്റ്റ്ഹാം വൂള്‍വ്‌സിനേയും ബേണ്‍മൗത്ത് ക്രിസ്റ്റല്‍ പാലസിനേയും നേരിടും.

നിലവില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിപവര്‍പൂളിന്റെ മത്സരം 21നാണ്. 30 വര്‍ഷത്തിന് ശേഷം കിരീടത്തിലേക്ക് അടുക്കുന്ന ലിവര്‍പൂളിനെതിരെ എവര്‍ട്ടണാണ് കളിക്കാനിറങ്ങുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം എന്നത് വീറും വാശിയും കുറയുമെന്ന സംശയത്തിലാണ് ക്ലബ് അധികൃതര്‍. ആഴ്ചയില്‍ മൂന്ന് മത്സരം വരെ ഒരു ടീം കളിക്കേണ്ടിവരും എന്ന പ്രശ്‌നം പരുക്കിനുള്ള സാധ്യത കൂട്ടുമെന്ന ആശങ്കയും ടീമുകള്‍ക്കുണ്ട്

Share this news

Leave a Reply

%d bloggers like this: