ക്യാൻസർ റഫറൽ: മൂന്ന് മാസത്തിനുള്ളിൽ 25% കുറയുന്നു

ക്യാൻസർ ചികിത്സയ്ക്കുള്ള ജിപി ക്ലിനിക് റഫറലുകളിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്‌. സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശം, ത്വക്ക് തുടങ്ങിയ ക്യാൻസർ ചികിത്സക്കുള്ള റഫറലുകളിലാണ് 25% കുറവ് ഉണ്ടായത്.

മാർച്ച് മുതൽ മെയ് വരെ സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശം, ത്വക്ക് തുടങ്ങിയ ക്യാൻസർ ലക്ഷണങ്ങളുള്ള 9,034 ഇ-റഫറലുകളാണ് ക്ലിനിക്കുകളിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇത് 12,046 ആയിരുന്നു. ഏകദേശം 25 ശതമാനത്തിന്റെ കുറവാണ് റഫറലുകളിൽ ഉണ്ടായത്.

കഴിഞ്ഞ വർഷം മാർച്ച്-മെയ് മാസങ്ങളിൽ 1,600 സ്കിൻ ക്യാൻസർ റഫറലുകളാണ് ഉണ്ടായിരുന്നത്. ഈ വർഷം അത് 898 ആയി കുറഞ്ഞു. 44% കുറവാണ് ഉണ്ടായത്.

കോവിഡ് -19 വ്യാപനത്തിനു ശേഷം കാൻസർ ഡയഗ്നോസ്റ്റിക് സേവനങ്ങളിലേക്ക് റഫർ ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം മുൻപ് ഉണ്ടായിരുന്നതിന്റെ പകുതിയിൽ താഴെയായി കുറഞ്ഞുവെന്നും HSE പറഞ്ഞു.

ഏപ്രിൽ-മെയ് മാസങ്ങളിൽ അയർലണ്ടിലെ ക്ലിനിക്കുകളിൽ ക്യാൻസർരോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.

രോഗലക്ഷങ്ങൾ ഉള്ളവർ ആശുപത്രികളിൽ പോകണമെന്നും അടിയന്തിര പരിശോധനയ്ക്ക് വിധേയരാകണമെന്നും പ്രധാനമന്ത്രി ലിയോ വരദ്കറും ആരോഗ്യവകുപ്പുമന്ത്രി സൈമൺ ഹാരിസും ആവശ്യപ്പെട്ടു.

2019 മാർച്ചിൽ ഇത് 3,145 സ്തന ക്യാൻസർ റെഫറലുകൾ ഉണ്ടായിരുന്നു. ഈ മാർച്ചിൽ അത് 1,932 കുറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ 2,846 റഫറലുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വർഷം ഏപ്രിലിൽ 2,206 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം മേയിൽ 3,091 റെഫറലുകൾ ഉണ്ടായിരുന്നു. ഈ വർഷം അത് 3,079 റഫറലുകളായി കുറഞ്ഞു.

സെർവിക്കൽ ചെക്ക് ഉൾപ്പെടെയുള്ള എല്ലാ ക്യാൻസർ ഡയഗനോസ്റ്റിക് സേവനങ്ങളും പുനരാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ബ്രെസ്റ്റ് ചെക്ക്, ബോവെൽസ്ക്രീൻ, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയുടെ ഡയഗനോസ്റ്റിക് അതിനുശേഷം ആരംഭിക്കും.

ക്യാൻസർ സേവനങ്ങളിലേക്കുള്ള എല്ലാ റഫറലുകളും ഓൺലൈൻ ആയി അയയ്ക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ ഇ-റഫറലുകൾ കൂടാതെ ജിപി റഫറലുകളും നടക്കുന്നുണ്ടെന്നും HSE പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: