കോവിഡ് -19 : നഴ്സിംഗ് ഹോമിലെ സ്ഥിതി ഭയാനകമായിരുന്നെന്ന് റിപ്പോർട്ട്‌

അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിലെ താമസക്കാരിൽ അഞ്ചിൽ ഒരാളിന് കോവിഡ് -19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌.
കോവിഡ് -19 വ്യാപനഘട്ടത്തിൽ കെയർ ഹോം ക്രമീകരണങ്ങളെക്കുറിച്ചുള്ള പ്രതികരണത്തിലാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ജനറൽ ഇക്കാര്യം സ്ഥിരീകരിച്ചത്.

കോവിഡ് -19 വ്യാപനഘട്ടത്തിൽ നഴ്സിംഗ് ഹോമുകൾ ഉപേക്ഷിക്കപ്പെട്ടുവെന്നും, നഴ്സിംഗ് ഹോമുകളോട് വിവേചനം കാണിച്ചുവെന്നുമുള്ള വിമർശനങ്ങളെ ജിം ബ്രെസ്ലിൻ നിഷേധിച്ചു. നഴ്സിംഗ് ഹോമുകളിൽ മരണമടഞ്ഞ ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നുവെന്നും ബ്രെസ്ലിൻ അറിയിച്ചു.

ഏപ്രിൽ 22 നാണ് നഴ്സിംഗ് ഹോമുകളിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. അതിനുശേഷം പുതിയ കേസുകളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു. കോവിഡ് ക്ലസ്റ്ററുകളായ നഴ്സിംഗ് ഹോമുകളിൽ 50% അടച്ചിട്ടിരിക്കുകയാണ്. 28 ദിവസത്തിലധികമായി നഴ്സിംഗ് ഹോമുകൾ കോവിഡ് രഹിതമാണ്.

നഴ്സിംഗ് ഹോമുകളിലെ ജീവനക്കാരുടെയും അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റ് ആളുകളെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. മാത്രമല്ല നഴ്സിംഗ് ഹോമുകളിൽ കഴിയുന്ന ഭൂരിഭാഗം പേരെയും വൈറസ് ബാധിച്ചിട്ടില്ല. നഴ്സിംഗ് ഹോംസ് അയർലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് തദ്ഗ് ഡാലി നടത്തിയ അഭിപ്രായങ്ങളെ സിൻ‌ ഫെയ്‌നിന്റെ ലൂയിസ് ഓ റെയ്‌ലി പരാമർശിച്ചു. മാർച്ച് മാസത്തിൽ നഴ്‌സിംഗ് ഹോമുകളിൽ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്നും നഴ്സിംഗ് ഹോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തെ പ്രധാന സംഘടനകൾ നഴ്സിംഗ് ഹോം മേഖലയെ ഉപേക്ഷിക്കുകയും അവിടത്തെ താമസക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. നഴ്സിംഗ് ഹോമുകളുമായി 160-ഓളം വ്യത്യസ്ത ആശയവിനിമയങ്ങൾ നടത്തി. ഇത് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ എത്രത്തോളം പ്രശ്ന പരിഹാരവും മറ്റ് പ്രവർത്തനങ്ങളും നടന്നുവെന്ന് കാണിക്കുന്നുവെന്നും, അതുകൊണ്ടു തന്നെ ഈ അഭിപ്രായങ്ങളോട് യോജിക്കാൻ സാധിക്കില്ലെന്നും ബ്രെസ്ലിൻ പറഞ്ഞു.

പി‌പി‌ഇ വിതരണവും പരിശോധനയും വർദ്ധിപ്പിച്ചുകൊണ്ട് കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയത് നഴ്സിംഗ് ഹോം മേഖലയുടെ സാധാരണ പ്രവർത്തനത്തെ ബാധിച്ചുവെങ്കിലും അത് ഒരിക്കലും ആ മേഖലയോട് കാണിച്ച വിവേചനമല്ലെന്നും അദ്ദേഹം പറഞ്ഞു.
ദുർബലരായ വൃദ്ധരെ പരിചരിക്കുന്നതിനുള്ള അയർലണ്ടിന്റെ പരിചരണ മാതൃകകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് HSE ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് സമിതിയെ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: