കൊറോണ വൈറസ് വ്യാപനഘട്ടത്തിലെ ജോലി ഭാരം: സ്റ്റാഫുകൾക്ക് അധിക സാമ്പത്തിക സഹായം നൽകുമെന്ന് ആൻ പോസ്റ്റ്

കോവിഡ് -19 വ്യാപനഘട്ടത്തിൽ അധികസമയം ജോലി ചെയ്ത എല്ലാ ഫുൾ ടൈം സ്റ്റാഫുകൾക്കും 300 യൂറോയുടെ വൗച്ചറുകൾ നൽകുമെന്ന് ആൻ പോസ്റ്റ് അറിയിച്ചു. പാർട്ട് ടൈം സ്റ്റാഫുകൾക്ക് പ്രോ-റാറ്റ അടിസ്ഥാനത്തിലാകും വൗച്ചറുകൾ നൽകുക.

പകർച്ചവ്യാധിയുടെ വ്യാപനഘട്ടത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു മില്യണോളം അധിക പാഴ്സലുകൾ വിതരണം ചെയ്തു. ഏകദേശം 8,000 സ്റ്റാഫുകൾക്കാകും ബോണസ് ലഭിക്കുക.

ഇത് ജീവനക്കാർക്ക് അധിക ചുമതലകൾ ഏറ്റെടുക്കുന്നതിന് പ്രോത്സാഹനം നൽകുമെന്നും കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സ്റ്റീവ് ഫിറ്റ്സ്പാട്രിക് പറഞ്ഞു.

പകർച്ചവ്യാധിയെ തുടർന്ന് ആളുകൾ വീടുകളിലുള്ളതിനാൽ ഷോപ്പിംഗ് വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ പോസ്റ്റൽ സംവിധാനം ലെറ്ററുകൾ പാർസൽ ചെയ്യുന്നതിനു വേണ്ടിയുള്ളതാണെന്നും വലിയ പാർസലുകൾ വീടുകളിൽ എത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞൂ.

പല പാഴ്സലുകളും ചെറുകിട ഐറിഷ് ബിസിനസുകളിൽ നിന്നുള്ളതാണെന്നും ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുമെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: