ആൽപ്സ് പർവ്വത നിരയിലെ മഞ്ഞുരുകിയപ്പോൾ ലഭിച്ചത് ഇന്ത്യൻ പത്രങ്ങളും അപൂർവ്വ വിവരങ്ങളും

ഫ്രാൻസിലെ ആൽപ്‌സ് പർവ്വതനിരയിലെ മോണ്ട് ബ്ലാങ്ക് ഹിമാനികൾ ഉരുകിയപ്പോൾ കണ്ട കാഴ്ച അത്ഭുതാവഹമായിരുന്നു.
ഇന്ദിരാഗാന്ധി ഇന്ത്യയിലെ ആദ്യവനിതാ പ്രധാനമന്ത്രിയായി എന്ന വാർത്ത പ്രസിദ്ധികരിച്ചതുൾപ്പെടെയുള്ള 1966 കാലഘട്ടത്തിലെ ഇന്ത്യൻ പത്രങ്ങളുടെ ഒരു കൂമ്പാരം തന്നെ അവിടെ നിന്നും കണ്ടെത്തിയതായി Timothee Mottin (33) പറഞ്ഞു.

ഇന്ത്യൻ പത്രങ്ങളായ നാഷണൽ ഹെറാൾഡ്, ദി ഇക്കണോമിക് ടൈംസ് എന്നിവയുടെ പകർപ്പുകളാണ് ഇവിടെ നിന്നും ലഭിച്ചത്. 1966 ജനുവരി 24-ന് 177 പേരുടെ മരണത്തിനു കാരണമായ മലമുകളിൽവച്ച് തകർന്ന എയർ ഇന്ത്യ ബോയിംഗ് 707 വിമാനത്തിൽ നിന്നുമാകാം ഈ പത്രങ്ങൾ ഇവിടെ എത്തിയത് എന്ന് കരുതുന്നു.

ആറ് പതിറ്റാണ്ടായി ഐസ് പൊതിഞ്ഞു കിടക്കുകയായിരുന്നു ഇവ. ഈർപ്പമുള്ള ഈ പത്രങ്ങളെ ഉണക്കുകയാണെന്നും അവ വായിക്കാൻ കഴിയുന്ന അവസ്ഥയിലണെന്നും അദ്ദേഹം പറഞ്ഞു.

ബോസ്സൺസ് ഹിമാനിയിൽ നിന്ന് കുറച്ച് അകലെയാണ്, ഹിമാലയൻ കൊടുമുടിയായ കാഞ്ചൻജംഗയുടെ പേരിലുള്ള വിമാനം തകർന്നത്.
പേപ്പറുകൾ‌ ഉണങ്ങിക്കഴിഞ്ഞാൽ‌ ഇവ പ്രദർശനത്തിനു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2013-ലും 2017-ലും ഇത്തരത്തിൽ വിമാന അപകട അവശിഷ്ടങ്ങൾ ഇതിനു മുൻപ് ലഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: