നിർത്തിയിട്ടിരുന്ന കാറിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ട്രക്ക്‌ ഡ്രൈവറിന് ഗുരുതരമായി പരിക്കേറ്റു

നിറുത്തിയിട്ടിരുന്ന കാറും നിയന്ത്രണം നഷ്ടപ്പെട്ട കന്നുകാലി ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 34-കാരനായ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

Ferrycarrig പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.50-ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ നിരവധി കന്നുകാലികളും കൊല്ലപ്പെട്ടു.

സംഭവസ്ഥലത്ത്‌ ഗാർഡ ഫോറൻസിക് കൂളിസിഷൻ ഇൻവെസ്റ്റിഗേറ്റർമാർ പരിശോധന നടത്തി. അപകടം നടന്നതിനെ തുടർന്ന് പാലം അടച്ചിട്ടിരിക്കുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് 1.45 മുതൽ 2 മണി വരെ Ferrycarrig റോഡിലൂടെ സഞ്ചരിച്ചിരുന്നവർ വെക്സ്‌ഫോർഡ് ഗാർഡ് സ്‌റ്റേഷൻ 053 916 5200 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ നമ്പറായ 1800 666 111-മായോ ബന്ധപ്പെടണമെന്ന് ഗാർഡ വക്താവ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: