റീഫണ്ട് വിവാദം ; ചില ചിന്തകൾ – അശ്വതി പ്ലാക്കൽ

കോവിഡ് മഹാമാരി മൂലം ലോകമാകെ മഹാ ദുരിതത്തിൽ ആയിരിക്കുമ്പോൾ  റീഫണ്ട് വിവാദം ഉടലെടുക്കപ്പെട്ടിരിക്കുന്നതുo . ഇതുമായി ബന്ധപെട്ടു മനസ്സിൽ ആയ ചില കാര്യങ്ങൾ പങ്കു വക്കുന്നത് ഉചിതമെന്നു ഞാൻ വിചാരിക്കുന്നു .

 മറ്റേതു മേഖലയെ അപേക്ഷിച്ചു ഏറ്റവും അനിശ്ചിതത്തിലേക്കു തള്ളി വിടപ്പെട്ട മേഖല ആണ് ട്രാവൽ ആൻഡ് ടൂറിസം .  ഇങ്ങനെയുള്ള അവസരത്തിൽ അയർലണ്ട് ലെ ഇന്ത്യൻ ട്രാവൽ കമ്പനികളെ കൂടുതൽ പ്രതിസന്ധിയിലേക്കാഴ്ത്തി വിട്ടുകൊണ്ടാണ് ടിക്കറ്റ് റീഫണ്ട് വിവാദം കത്തിപ്പടരുന്നത്.
ഒരു ക്ലൈന്റിനുവേണ്ടി അവർക്കനുയോജ്യമായ ടിക്കറ്റ് കണ്ടെത്തി ഏറ്റവും കുറഞ്ഞ നിരക്കിൽ അത് ഇഷ്യൂ ചെയ്‌തു കൊടുത്തു് കസ്റ്റമർ യാത്ര പൂർത്തിയാക്കുന്നത് വരെയുള്ള കാലയളവിലേക്ക് ഉത്തരവാദിത്തത്തോടെ ചെയുന്ന സേവനത്തിന്റെ പ്രതിഫലമായി  അയർലണ്ടിൽ  നിലവിൽ നിൽക്കുന്ന നിയമ വ്യസ്ഥക്കനുസൃതമായുള്ള സർവീസ് ചാർജ് ഈടാക്കി ബാക്കി തുക എയർ ലൈനിനു അടക്കുകയാണ് പതിവ് . ടിക്കറ്റ് റീഫണ്ട് ചെയുമ്പോൾ ഈ തുകയാണ് എയർ ലൈൻ തിരിച്ചു തരുന്നത് . ആ തുക മുഴുവനായും ട്രാവൽ ഏജൻസികൾ  കസ്റ്റമേഴ്‌സിന് തിരിച്ചു കൊടുക്കുകയാണ് ചെയുന്നത് .

2019  ഓഗസ്റ്റ് മുതൽ 2020 മാർച്ച് കാലയളവിൽ ഇഷ്യൂ ചെയ്ത ടിക്കറ്റ് ആണ് ഇപ്പോൾ റീഫണ്ടിനു അപേക്ഷിച്ചിട്ടുള്ളത് .ഇത്രയും ടിക്കറ്റ് കളുടെ റീഫണ്ട് അപേക്ഷയും തുടർ അന്വേഷണവുവായി ട്രാവൽ ഏജന്റ്സ് ഇപ്പോൾ രാപകൽ ഇല്ലാതെ പണി എടുത്തുകൊണ്ടിരിക്കുകയാണ് . ഇതിലേക്കായി വേറെ യാതൊരു സർവീസ് ചാർജും ക്ലയന്റിൽ നിന്നും ഈടാക്കാതെയാണ് ഈ സേവനം .

ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എയർ ലൈനിൽ നിന്നും ഏജൻസിനു യാതൊരു കമ്മിഷനോ ,പേയ്‌മെന്റോ ലഭിക്കുന്നില്ല . തികച്ചും സ്വതന്ത്രമായി നടത്തിപ്പോകുന്ന സ്ഥാപനങ്ങളാണിവ . മിക്ക ട്രാവൽ ഏജൻസിന്റെയും ഉപജീവന മാർഗമാണിത് . അതിന്റെ നടത്തിപ്പിലേക്കു ആവശ്യമായ ചിലവുകൾക്കുള്ള വേതനമായാണ് കസ്റ്റമേഴ്സിൽ നിന്നും ഈടാക്കുന്ന സർവീസ് ചാർജ് . കസ്റ്റമേഴ്സ് അടച്ച മുഴുവൻ തുകയും തിരിച്ചു കൊടുക്കണം എന്ന് പറയുമ്പോൾ , ഈ ട്രാവൽ ഏജൻസികളിൽ നിന്നും തികച്ചും സൗജന്യമായ സേവനം വേണം എന്ന് പിടിവാശിപിടിക്കുന്നതല്ലേ ഈ വിവാദം കൊണ്ട് അർത്ഥമാക്കുന്നത് ?

ഈ റീഫണ്ടിനു വേണ്ടി അവർ ചിലവഴിക്കുന്ന സമയത്തിന് അവർക്കു  പ്രതിഫലം ചോദിയ്ക്കാൻ ന്യായമായ അവകാശം ഉണ്ട് എന്നുകൂടി ചിന്തിക്കേണ്ടതാണ് .പക്ഷെ അത് തികച്ചും സൗജന്യമായാണ് അവർ ഇപ്പോൾ ചെയുന്നത് .

ലോക്ക്ഡൌൺ ആരംഭിച്ചപ്പോൾ മുതൽ വേറെ യാതൊരു വരുമാനമാർഗവും ഇല്ലാതെ മുന്പോട്ടുള്ള ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന അവസരത്തിൽ മാനുഷികപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന് പകരം നവ മാധ്യമങ്ങൾ , ഫേസ്ബുക് , വാട്സപ്പ് വോയിസ് ക്ലിപ്സ് തുടങ്ങി വീട്ടുകാരെ വരെ അപകീർത്തിപ്പെടുത്തി മുഴുവൻ തുകയും തിരിച്ചു കൊടുക്കാൻ നിർബന്ധിതരാകുന്നു .

                          ഒരു തൊഴിൽ ചെയ്ത് അന്തസ്സായി ജീവിക്കാൻ എല്ലാ മനുഷ്യർക്കും അവകാശമുണ്ട്. മോശം സമയങ്ങളിൽ അവരെ കൈവിടാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒരു യൂറോയ്ക്ക് പോലും വിലയുണ്ട്. ട്രാവൽ ഏജന്റ്സ് ആയുള്ള മലയാളികൾ ഇന്നലെ വരെ  നിങ്ങളുടെ സുഹൃത്തുക്കൾ ആയിരുന്നിരിക്കാം.

ഈ കോവിഡ് കാലവും കഴിയും , ഇനിയും ജീവിതത്തിൽ ഹോളിഡേ യാത്രകളും , എമർജൻസി യാത്രകളും ഉണ്ടാകാം . എന്തു ചെയ്യണം എന്ന് അറിയാതെ തരിച്ചിരിക്കുന്ന അവസരങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടാവും , അപ്പോൾ ഒക്കെ നമ്മുടെ ആവശ്യങ്ങൾക്കായി ട്രാവൽ മേഖലയിലുള്ള കുറെ ആൾക്കാർ ഉണ്ടാവണം നമ്മളുടെ സേവനത്തിനായി . അതുകൊണ്ടു ഈ അവസരത്തിൽ അവരുടെ ഒപ്പം നമുക്ക് നിൽക്കാം . ഈ മേഖലയെ തകരാതെ നോക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്.

–അശ്വതി പ്ലാക്കൽ

( ഈ ലേഖനത്തിലെ അഭിപ്രായങ്ങൾ വ്യക്തിപരമാണ് )

Share this news

Leave a Reply

%d bloggers like this: