വടക്കൻ ഡബ്ലിനിൽ നിന്നും മോഷണം പോയ നായ്ക്കളെ ഗാർഡ കണ്ടെത്തി

വടക്കൻ ഡബ്ലിനിൽ നിന്നും മോഷണം പോയ മുപ്പതോളം നായ്ക്കളെ ഗാർഡ കണ്ടെത്തി. 120,000 യൂറോയോളം വിലമതിക്കുന്ന 32 നായ്ക്കളെയാണ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിൽ ഗാർഡ കണ്ടെത്തിയത്.

Stockhole, Cloghran, Swords എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഗാർഡ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനൊടുവിലാണ് നായകളെ കണ്ടെത്തിയത്. Chihuahuas (3), Pug(4), Jack Russell(1), Dachshunds(24) എന്നീ ഇനങ്ങളിൽ 32 നായ്ക്കളെയാണ് ഗാർഡ കണ്ടെത്തിയത്.

കണ്ടെത്തിയ നായ്ക്കളെ നിലവിൽ Ashtown Pound-ൽ പരിപാലിക്കുകയാണ്. മൈക്രോചിപ്പുകൾ ഉപയോഗിച്ച് ഉടമകളെ ഉടൻ കണ്ടെത്തുമെന്ന് ഗാർഡ അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഗാർഡ നടത്തിയ തിരച്ചലിൽ രണ്ട് ഡോഗ് വാർഡൻ‌മാരും പങ്കാളികളായി.

Share this news

Leave a Reply

%d bloggers like this: