അയർലണ്ടിൽ കുട്ടികളിലും കോവിഡ് വർധിക്കുന്നു

കുട്ടികളിൽ കോവിഡ് വ്യാപനം വർധിക്കുന്നു. 5-നും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡ്-19 വർധിക്കുന്നതായി റിപ്പോർട്ട്‌. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 100-ഓളം കുട്ടികളിൽ രോഗം സ്ഥിരീകരിച്ചു.

സ്കൂളുകൾ വീണ്ടും തുറന്നു കഴിഞ്ഞാൽ ക്ലസ്റ്ററുകൾ വർധിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ അവ വീട്ടിൽ തന്നെ ആരംഭിക്കുന്നുവെന്നതിന്റെ സൂചനകളാണ് NPHET-യുടെ എപ്പിഡെമോളജിക്കൽ മോഡലിംഗ് അഡ്വൈസറി ഗ്രൂപ്പ് ചെയർമാൻ പ്രൊഫസർ ഫിലിപ്പ് നോലൻ പറഞ്ഞു.

അയർലണ്ടിലെ കൊറോണ ബാധിതരുടെ ആകെ എണ്ണം 27,969 ആയി. ഇതുവരെ 1,777 പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞത്.

Share this news

Leave a Reply

%d bloggers like this: