ഹൗസ് പാർട്ടികൾ നിയന്ത്രിക്കാൻ ഗാർഡ എത്തുമോ????

അയർലണ്ടിൽ കോവിഡ് വ്യാപനം ആരംഭിച്ചതു മുതൽ ഹൗസ് പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ആളുകൾ ഇഷ്ടാനുസരണം ഹൗസ് പാർട്ടികൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്‌.

ഇതേ തുടർന്ന് ഹൗസ് പാർട്ടികൾ നിയന്ത്രിക്കുന്നതിനും തടസ്സപ്പെടുത്തുന്നതിനുമുള്ള ഇടപെടലുകൾ നടത്താനുള്ള അധികാരം ഗാർഡയ്ക്കു നൽകണമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ഗാർഡയുടെ ഇടപെടൽ അനുവദിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മിനിസ്റ്റർ Helen McEntee പറഞ്ഞു.

ഹൗസ് പാർട്ടികളിൽ ഗാർഡയെ ഇടപെടാൻ അനുവദിക്കുന്നത് അങ്ങേയറ്റത്തെ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് പാർട്ടികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ ക്യാബിനറ്റും ചർച്ച നടത്തിയിരുന്നു.

ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ്, ലേബർ പാർട്ടി, Sinn Féin തുടങ്ങിയവരും ഗാർഡയ്ക്ക് പുതിയ അധികാരങ്ങൾ നൽകാനുള്ള നിർദേശങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: