കോവിഡ് -19 : ഡബ്ലിനിൽ രണ്ട് പരിശോധന കേന്ദ്രങ്ങൾ കൂടി ആരംഭിക്കും, പരിശോധന സൗജന്യമായി തുടരും

കൊറോണ വൈറസിന്റെ സാന്നിധ്യം അയർലണ്ടിൽ ശക്തമായി തന്നെ തുടരുകയാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും ഭരണകൂടവും ജനങ്ങൾക്കു വേണ്ടി അക്ഷീണ പരിശ്രമത്തിലാണ്.

വൈറസ്‌ വ്യാപന സാധ്യത തുടരുന്നതിനാൽ കോവിഡ്-19 സ്രവ പരിശോധനയുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.

ഈ ആവശ്യം കണക്കിലെടുത്ത്‌ രണ്ട് പുതിയ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് അയർലൻഡ് സർക്കാർ. തലസ്ഥാന നഗരിയായ ഡബ്ലിനിലാകും രണ്ട് കേന്ദ്രങ്ങളും പ്രവർത്തനമാരംഭിക്കുക. പുതിയ കോവിഡ് -19 പരിശോധന കേന്ദ്രങ്ങൾ ഡബ്ലിനിലെ Handball Alley, Croke Park- ലും Castleknock Health Centre- ലുമായിട്ടാണ് ആരംഭിക്കുക.

കൊറോണ വൈറസ് രോഗലക്ഷണങ്ങളുള്ളവർക്ക് ഇവിടെ നിന്നും സൗജന്യ പരിശോധന നടത്താം.
പ്രതിദിനം 180 മുതൽ 200 വരെ ടെസ്റ്റുകൾ വരെ നടത്താൻ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രാദേശിക ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നാല് പുതിയ കമ്മ്യൂണിറ്റി ടെസ്റ്റിംഗ് സെന്ററുകൾ അടുത്തിടെ ആരംഭിച്ചതായും HSE അറിയിച്ചു. നിലവിൽ രാജ്യത്തുടനീളം 30 കമ്മ്യൂണിറ്റി ടെസ്റ്റ്സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഓഫീസുകൾ, വീടുകൾ തുടങ്ങിയ ഇടങ്ങളിൽ ടെസ്റ്റിംഗിനായി മൊബൈൽ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

സെപ്റ്റംബർ 5 മുതൽ 11 വരെ ക്രോക്ക് പാർക്കിലെ ലാബുകളിൽ സ്രവ പരിശോധന നടത്തും. സെപ്റ്റംബർ 5 മുതൽ 9 വരെ കാസ്‌ലെക്‌നോക്ക് ആരോഗ്യ കേന്ദ്രത്തിലും പരിശോധനകൾ നടത്തും. ഈ ദിവസങ്ങളിൽ രാവിലെ 11.30 മുതൽ വൈകുന്നേരം 6.30 വരെ മാത്രമേ പരിശോധനകൾ നടത്തുള്ളുവെന്നും HSE അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: