ഡബ്ലിൻ വിമാനത്താവളത്തിൽ ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സംവിധാനങ്ങൾക്ക് ചാർജ് ഈടാക്കാൻ പദ്ധതി

ടെർമിനലുകൾക്ക് പുറത്ത് യാത്രക്കാരെയും കാത്ത്‌ നിൽക്കുന്ന സ്വകാര്യ ടാക്സി ഡ്രൈവർമാർ എല്ലാ നഗരങ്ങളിലെയും സാധാരണ കാഴ്‌ച്ചയാണ്. ഇനി മുതൽ ഡബ്ലിനിലെ എയർപോർട്ട്‌ ടെർമിനലുകളിൽ ഈ കാഴ്ച അപ്രത്യക്ഷമാകും.

paid drop-off, pick-up തുടങ്ങിയ നൂതന പദ്ധതികൾ ഡബ്ലിൻ എയർപോർട്ടിൽ ആരംഭിക്കും. ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കും പോകുന്ന കാറുകളുടെ എണ്ണം കുറയും. കൂടാതെ സ്വകാര്യ ഡ്രൈവർമാർ ടെർമിനലുകൾക്ക് പുറത്ത് നിന്നും യാത്രക്കാരെ എടുക്കുന്നത് തടയാനും സാധിക്കും.

ഫിംഗൽ കൗണ്ടി കൗൺസിലിന്റെ പ്ലാനിങ്ങ് പെർമിഷനോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. പെയ്ഡ് ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സോണുകൾ ടെർമിനൽ 1, 2 എന്നിവയ്ക്ക് മുന്നിലായി സ്ഥാപിക്കും.

ഈ പദ്ധതി പ്രകാരം, എയർപോർട്ടിന്റെ റോഡ് ലേഔട്ട് മാറ്റുകയും പ്രധാന കവാടങ്ങളിൽ പുതിയ ലൈനുകളും ബാരിയറുകളും സ്ഥാപിക്കുകയും ചെയ്യും. നിലവിൽ, ഡബ്ലിൻ വിമാനത്താവളത്തിലെ രണ്ട് ടെർമിനലുകൾക്കു മുന്നിലും സ്വകാര്യ കാറുകൾക്ക് യാത്രക്കാരെ ഇറക്കാനുള്ള അനുവാദമുണ്ട്. എന്നാൽ പിക്ക്-അപ്പ്‌ ചെയ്യാനുള്ള അനുവാദമില്ല.

നിലവിലെ ഈ സിസ്റ്റം വർഷങ്ങളായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് DAA ഉദ്യോഗസ്ഥർ പറഞ്ഞു. നിയമവിരുദ്ധമായി പിക്ക് അപ്പുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സെറ്റ് ഡൗൺ ഏരിയയിൽ ചാർജുകൾ നടപ്പാക്കുന്നതിനെക്കുറിച്ച് DAA ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് സൂചന. ഡബ്ലിൻ എയർപോർട്ടിൽ നടപ്പിലാക്കാൻ പോകുന്ന സമാന രീതിയാണ് കോർക്ക് എയർപോർട്ടിൽ ബെൽഫാസ്റ്റ് ഇന്റർനാഷണൽ എയർപോർട്ടിലും നിലവിലുള്ളത്.

കോവിഡ് -19 മൂലം പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കില്ലെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: