ഇന്ത്യയിലേക്കുള്ള വിമാന സേവനങ്ങൾക്കായി ക്രാന്തി അപേക്ഷ സമർപ്പിച്ചു; ഓൺലൈൻ വിവര ശേഖരണം .

അയർലൻഡിൽ നിന്നും ഇന്ത്യയിലേക്ക് കൃത്യമായ ഇടവേളകളിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാന സേവനങ്ങൾക്കായി ക്രാന്തിയുടെ നേതൃത്വത്തിൽ അയർലൻഡിലെ ഇന്ത്യൻ അംബാസഡർക്ക് അപേക്ഷ നൽകി.

കോവിഡ് അനുബന്ധിച്ച് അന്താരാഷ്ട്ര വിമാന സേവനങ്ങൾ നിർത്തി വെക്കപ്പെട്ട ശേഷം ഇതുവരെ അയർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക്  എയർഇന്ത്യയുടെ രണ്ട് വിമാന സേവനങ്ങൾ മാത്രമാണ് ഉണ്ടായത്. ഏപ്രിൽ മാസത്തിന് ശേഷം ഇതുവരെ എയർഇന്ത്യയുടെ മറ്റ് യാതൊരുവിധ വിമാന സർവീസുകൾ  ലഭിക്കുകയുണ്ടായില്ല. സന്ദർശക വിസയിലും മറ്റും വന്ന മുതിർന്ന പൗരന്മാരും, അയർലൻഡിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന നേഴ്സുമാരും, വിദ്യാർത്ഥികളും, മറ്റ് ഇതര ജീവനക്കാരും, കുടുംബങ്ങളും ഇപ്പോൾ ആശ്രയിച്ചു കൊണ്ടിരിക്കുന്ന എയർലൈൻ സർവീസുകൾ  സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറം നിരക്കുകൾ ഈടാക്കുന്നതിന്നാലും, യാത്രാ ദൈർഘ്യം വളരെ കൂടുതൽ ഉള്ളതിനാലും ഇന്ത്യ ഗവൺമെൻറിൻറെ നേതൃത്വത്തിൽ എയർഇന്ത്യയുടെ വിമാന സേവനങ്ങൾ കൃത്യമായ ഇടവേളകളിൽ അയർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വേണമെന്ന് ക്രാന്തിയുടെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡർക്ക് കത്തുനൽകി.

അയർലൻഡിൽ ചിതറിക്കിടക്കുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്ക് നാട്ടിലേക്ക് പോകാൻ ഒരു ഏകീകൃത മാനം നൽകുന്നതിനായി ഒരു ഓൺലൈൻ  ഫോം  ക്രാന്തിയുടെ നേതൃത്വത്തിൽ ഡിസൈൻ ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ താൽപര്യപ്പെടുന്ന വ്യക്തികളുടെ പേരും ഫോൺ നമ്പറും ഇമെയിൽ അഡ്രസ്സും മാത്രം നൽകിയാൽ മതി ഓൺലൈൻ പോർട്ടലിൽ. . ഈ ഓൺലൈൻ ഫോം  അയർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നവർക്ക് ഒരു ഏകീകൃത മാനം നൽകുന്നതിന് വേണ്ടിയും,  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്   വേണ്ടിയും ഉള്ളതാണ്.

താല്പര്യപ്പെടുന്നവർ താഴെയുള്ള  കൊടുത്ത  ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ ദയവായി അപേക്ഷിക്കുന്നു.

https://forms.gle/VnoEUdSbXKbS5sBK7

Share this news

Leave a Reply

%d bloggers like this: