2020 ലീവിംഗ് സെർട്ട് പരീക്ഷ : രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ

ഈ വർഷത്തെ ലീവിംഗ് സെർട്ട് പരീക്ഷക്കായുള്ള രജിസ്ട്രേഷൻ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. നവംബറിൽ പരീക്ഷകൾ നടത്തുമെന്നാണ് നിലവിലെ റിപ്പോർട്ട്‌.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാകും പരീക്ഷകൾ നടത്തുക. Oral, Practical പരീക്ഷകൾ ഈ വർഷം ഉണ്ടാകില്ല. കോവിഡ്-19 കണക്കിലെടുത്താണ് ഈ തീരുമാനം. തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാം. സ്റ്റുഡന്റ് പോർട്ടൽ വഴി വിദ്യാർത്ഥികൾ അപേക്ഷ നൽകണമെന്നും State Examinations Commission (SEC)  അറിയിച്ചു.

പൊതുജനാരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാകും പരീക്ഷകൾ നടത്തുക. നവംബർ 16 തിങ്കളാഴ്ച ആരംഭിക്കുന്ന പരീക്ഷ ഡിസംബർ 11 വെള്ളിയാഴ്ച അവസാനിക്കും. ഒരു പരീക്ഷ ആഴ്ചയിൽ വൈകുന്നേരം 5.30 മുതലും, ശനി, ഞായർ ദിവസങ്ങളിൽ രണ്ട് വീതം പരീക്ഷകൾ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയും നടക്കും.

പകർച്ചവ്യാധിയുടെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത്‌ ലീവിംഗ് സെർട്ട് പരീക്ഷകളുടെ മൂല്യനിർണയം നൂതന രീതിയിൽ നടത്തിയിരുന്നു. ഇതിൽ ലഭിച്ച ഗ്രേഡുകളിൽ അസംതൃപ്തരായ വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. രണ്ട് രീതിയും പരിഗണിച്ചാകും ഗ്രേഡിംഗ് നടത്തുക. ഇവയിൽ ഉയർന്ന ഗ്രേഡ് വിദ്യാർത്ഥിയുടെ അവസാന ഗ്രേഡ് ആയി കണക്കാക്കും.

മുതിർന്നവർക്കുള്ള Junior Cycle പരീക്ഷകളും 2020 നവംബറിൽ നടക്കും.
തിങ്കളാഴ്ച തുറക്കുന്ന സ്റ്റുഡന്റ് പോർട്ടൽ വഴി എക്സാംടൈംടേബിൾ ഉൾപ്പെടെ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും.

Share this news

Leave a Reply

%d bloggers like this: