പകുതി കഴിച്ച പീച്ച്പഴം ചതിച്ചു; മോഷ്ടാവ് കുടുങ്ങി

ആഷിംഗ്ടണിലുള്ള Northumberland-ലെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയയാൾ ഗാർഡയുടെ പിടിയിൽ. അറാൻ ബർട്ടൺ (27) ആണ് ഗാർഡ കസ്റ്റഡിയിലായത്.

കഴിഞ്ഞ വർഷം ഒക്ടോബർ 9-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
മോഷണത്തിനിടെ വീട്ടിലെ ഫ്രൂട്ട് ബൗളിൽ നിന്ന് ഒരു പീച്ച്പഴം എടുത്തു കഴിക്കുകയും അതിന്റെ പകുതി ഭാഗം വീട്ടിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്തു.

ഈ തെളിവാണ് പിന്നീട് പ്രതിയെ കണ്ടെത്താൻ ഗാർഡയെ സഹായിച്ചത്. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് സംഘം ഈ തെളിവ് ശേഖരിക്കുകയും DNA പരിശോധന നടത്തുകയും ചെയ്തു.

പ്രതിയെ ആഷിംഗ്ടണിലെ ന്യൂകാസിൽ ക്രൗൺ കോടതിയിൽ ഹാജരാക്കി. കോടതി ഇയാൾക്ക് 876 ദിവസത്തെ ജയിൽശിക്ഷ വിധിച്ചു. വിക്‌ടിം സർചാർജായി 181യൂറോ പ്രതി നൽകണമെന്നും കോടതി ഉത്തരവിട്ടു.

Share this news

Leave a Reply

%d bloggers like this: