കോവിഡ്-19: അയർലൻഡിൽ രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവ്; മുന്നറിയിപ്പുമായി ചീഫ് മെഡിക്കൽ ഓഫീസർ

അയർലണ്ടിൽ കോവിഡ് -19 രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ആയിരത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നാല്പത്തിഒന്നായിരം കടന്നു. രാജ്യത്ത് കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,824 ആയി. സ്ഥിതി വഷളാകുന്നതിൽ വളരെയധികം ആശങ്കയുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 14 ദിവസത്തെ വൈറസ് വ്യാപന നിരക്ക് ഒരു ലക്ഷത്തിന് 150 ആണ്. ഡബ്ലിൻ, കോർക്ക്, കവാൻ, മീത്ത്‌, ഗാൽവേ തുടങ്ങിയ കൗണ്ടികളിൽ വൈറസ്‌ വ്യാപനം ശക്തമായി തുടരുന്നുണ്ട്. 31 പേർ ICU-ൽ ഉൾപ്പെടെ കോവിഡ് ബാധിതരായ 199 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു.

അടുത്ത ആഴ്ചകളിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാൻ ഇടയുണ്ട്. അതിനാൽ ശാരീരിക അകലം പാലിക്കുകയും സമ്പർക്കങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യണമെന്ന് പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: