അയർലണ്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ; ഭവന സന്ദർശനങ്ങളും ഒഴിവാക്കണം.4 കൗണ്ടികളിൽ ലെവൽ -4 നിയന്ത്രണങ്ങൾ

അയർലണ്ടിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളുമായി ക്യാബിനറ്റ് തീരുമാനം. ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം 1095 ആയി.

ഭവന സന്ദർശനങ്ങൾ ഒഴിവാക്കി ആളുകൾ പരസ്പരം അടുത്തിടപഴകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം എന്നാണ് നിർദ്ദേശം.കൗണ്ടികളായ Cavan, Monaghan, Donegal എന്നിവടങ്ങളിൽ ലെവൽ 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇന്ന് രാത്രി മുതൽ നാല് ആഴ്ചത്തേയ്ക്കാണ് നിയന്ത്രണങ്ങൾ.
കുട്ടികളെയും പ്രായമായവരെയും പരിചരിക്കേണ്ട അവശ്യ ഘട്ടങ്ങളിൽ ഒഴികെ മറ്റുള്ളവരുടെ വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.

ലെവൽ 4 -ൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപങ്ങൾ ഒഴികെ ബാക്കി എല്ലാം അടച്ചിടണം.

https://datawrapper.dwcdn.net/cAYD5/4/
Share this news

Leave a Reply

%d bloggers like this: