എട്ട് കൗണ്ടികൾക്ക് ഇന്ന് രാത്രി മുതൽ കാറ്റും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ മുന്നറിയിപ്പ്

ഈർപ്പവും കാറ്റും നിറഞ്ഞ, സൂര്യപ്രകാശം കുറഞ്ഞ ശരത്കാല വാരാന്ത്യമാണ് മെറ്റ് ഐറാൻ പൊതുവേ പ്രവചിക്കുന്നത്. വെസ്റ്റേൺ, സതേൺ കൗണ്ടികളെ ബാധിക്കുന്ന മൂന്ന് യെല്ലോ മുന്നറിയിപ്പുകൾ ഇന്ന് വൈകുന്നേരത്തോടെ പ്രാബല്യത്തിൽ വരും.

ഒന്നാമത്തേത്, ഗാൽവേയ്ക്കും മയോയ്ക്കും ഇന്ന് രാത്രി 9 മണി മുതൽ ശനിയാഴ്ച രാവിലെ 9 മണി വരെ നീണ്ടുനിൽക്കുന്ന മഴ മുന്നറിയിപ്പാണ്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. പർവതപ്രദേശങ്ങളിൽ കൂടുതൽ ശക്തമായിരിക്കും. ഇത് പ്രാദേശിക വെള്ളപ്പൊക്കത്തിനും പർവതപ്രദേശങ്ങളിൽ ഫ്ലാഷ് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ പറഞ്ഞു.

മൂന്നാമത്തെ യെല്ലോ മുന്നറിയിപ്പ് ഡൊനഗൽ, ഗാൽവേ, മയോ, ക്ലെയർ, കെറി എന്നി കൗണ്ടികൾക്കാണ്. ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 7 വരെ, തെക്ക്-തെക്ക് പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 50 മുതൽ 65 കിലോമീറ്റർ വരെ ശരാശരി വേഗതയിൽ വീശും. ചിലപ്പോൾ മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ട്.

നാളെ അർദ്ധരാത്രി മുതൽ രാവിലെ 11 വരെ വെക്സ്ഫോർഡ്, കോർക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് മൂന്നാമത്തെ യെല്ലൊ സ്റ്റാറ്റസ് മുന്നറിയിപ്പ്. വടക്ക്-പടിഞ്ഞാറ് ഭാഗത്ത്, ഇന്ന് പല പ്രദേശങ്ങളിലും ഇടിയോടുകൂടിയ നല്ല മഴക്ക് സാധ്യതയുണ്ട്. സൂര്യപ്രകാശവും ലഭിക്കും. ഈ പ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന താപനില 9 മുതൽ 13 ഡിഗ്രി വരെയാണ്.

മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത് പോലെ, ഇന്ന് രാത്രി വളരെ ഈർപ്പമുള്ളതും കാറ്റുള്ളതുമായി മാറും. ശരത്കാല സൂര്യപ്രകാശം ലഭ്യമാകുമ്പോൾ തന്നെ, പരക്കെ മഴയും പെയ്യാൻ സാധ്യത കൂടുതലാണ്. വൈകുന്നേരത്തോടെ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നലിനും ആലിപ്പഴ ഉതിരലിനും സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: