അന്താരാഷ്ട്ര തലത്തിലുള്ള യാത്രകൾക്ക് നവംബർ 8 മുതൽ അയർലണ്ടിൽ ഉദാരമായ യൂറോപ്യൻ യൂണിയൻ നയം .ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറണ്ടയിൻ ഇല്ല.

യൂറോപ്യൻ യൂണിയൻ ട്രാഫിക് ലൈറ്റ് സമ്പ്രദായം നവംബര്‍ മുതല്‍ ആരംഭിക്കുന്നു. ട്രാഫിക് ലൈറ്റുകളെ അനുകരിച്ച്കൊണ്ട് പച്ച, ഓറഞ്ച്,ചുവപ്പ് എന്നീ ക്രമത്തില്‍ കോവിഡ് ബാധിത പ്രദേശങ്ങളുടെ രൂക്ഷതയ്ക്കനുസൃതമായി തരംതിരിക്കുന്ന നവീനരീതിയാണിത്.

അന്താരാഷ്ട്ര കോവിഡ്-19 യാത്രാ നിയന്ത്രണങ്ങള്‍ ഭൂഖണ്ഡാന്തരമായി ഏകോപിപ്പിക്കാന്‍ EU വിന്‍റെ ട്രാഫിക് ലൈറ്റ് സമ്പ്രദായം അയര്‍ലണ്ടില്‍ നവംബര്‍ 8 മുതൽ പ്രാബല്യത്തില്‍ വരും.

EU ട്രാഫിക് ലൈറ്റ് സമ്പ്രദായം അയര്‍ലണ്ട് സ്വീകരിച്ചത് ഈയാഴ്ച കൂടിയ ക്യാബിനറ്റ് യോഗത്തിലാണ്.

ഈ പ്ലാന്‍ അനുസരിച്ച്, European centre for disease prevention and control ആഴ്ചയിലൊരിക്കല്‍ പ്രശ്നബാധിത പ്രദേശങ്ങളുടെ മാപ്പ് മുന്ന് നിറങ്ങളുടെ (പച്ച, ചുവപ്പ്, ഓറഞ്ച്) അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കും.

14 ദിവസം കൂടുമ്പോള്‍, ലക്ഷം പേരില്‍ എത്രപേര്‍ക്ക് കോവിഡ് ബാധിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ലെവലുകള്‍ നിശ്ചയിക്കുന്നത്.

നാലാമത് ഒരു നിറം കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചാര നിറം. ഡാറ്റ കിട്ടാത്ത മേഖലകളെയാണ് ചാരനിറം സൂചിപ്പിക്കുന്നത്.

ഈ പ്രവര്‍ത്തനങ്ങളെ രണ്ടാഴ്ച കൂടുമ്പോള്‍ നിരീക്ഷിക്കാന്‍ ഒരു ഉന്നതതല സാങ്കേതിക സംഘം ഉണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് സഹമന്ത്രി Hildegarde Naughton പറഞ്ഞു. അയര്‍ലണ്ട് ഉള്‍പ്പടെ പല യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ Red list-ല്‍ ആണെന്നും അവര്‍ സൂചിപ്പിച്ചു.

ചുവപ്പ്, ഓറഞ്ച് , ചാര സോണുകളില്‍ നിന്നും വരുന്നയാത്രക്കാര്‍ രാജ്യത്തെത്തിയാല്‍ ഉടന്‍ ക്വാറന്‍റൈനില്‍ ഇരിക്കുകയോ കോവിഡ് ടെസ്റ്റിന് വിധേയരാകുകയോ ചെയ്യണം. എന്നാല്‍ പച്ച സോണില്‍ നിന്നും വരുന്നവര്‍ പ്രത്യേകിച്ചു ഒന്നും ചെയ്യേണ്ടതില്ല.

ഓറഞ്ച് – റെഡ് ലിസ്റ്റ് രാജ്യക്കാര്‍ 14 ദിവസത്തേക്ക് അവരുടെ സഞ്ചാരം നിയന്ത്രിക്കുക. എന്നാല്‍ ഓറഞ്ച് ലിസ്റ്റിലെ രാജ്യക്കാര്‍ക്ക് നിയമസാധുതയുള്ള pre-departure Test നടത്തിയിട്ടുണ്ടെങ്കില്‍ അവരുടെ സഞ്ചാരം നിയന്ത്രിക്കേണ്ട ആവശ്യമില്ല.

റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളിലെ യാത്രക്കാര്‍ നിര്‍ബന്ധമായും സ്വന്തം സഞ്ചാരങ്ങള്‍ പരിമിതപ്പെടുത്തണം.

Amber list രാജ്യങ്ങളുടെ ആവശ്യോപാധികള്‍ നവംബര്‍ 8 ഞായറാഴ്ച അര്‍ദ്ധരാതിമുതല്‍ പ്രാബല്യത്തില്‍ വരും. Amber list ലെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ pre- departure ടെസ്റ്റിന് വിധേയരാകണം എന്ന് മന്ത്രി അറിയിച്ചു. അയര്‍ലണ്ടിലെ (Red list) യാത്രക്കാരൊക്കെ 14 ദിവസത്തെ സഞ്ചാര നിയന്ത്രണങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട്.

ഇത്തരത്തിലുള്ള ടെസ്റ്റുകള്‍ ചെയ്യുന്നത് വഴി പരസ്പര സംയോജനം കൂടുതല്‍ സുരക്ഷിതമാകും. യൂറോപ്പിലെ ഒട്ടുമിക്കരാജ്യങ്ങളും റെഡ് ലിസ്റ്റിലാണിപ്പോള്‍. അതിനാല്‍ pre-flight ടെസ്റ്റിങ് രീതി അവലംബിക്കുന്നതിനെ കുറിച്ച് പദ്ധതി രൂപീകരിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും ഉചിതമായ സമയമാണിത്.

PCR ടെസ്റ്റുകള്‍ ചിലവേറിയതാണ്. (€ 150 – €200). റാപ്പിഡ് ടെസ്റ്റിങ് പൊതുവേ ചെലവ് കുറഞ്ഞതാണ്‍ . ജര്‍മനിയിലും മറ്റുപല യൂറോപ്യന്‍ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റുകളാണിപ്പോള്‍ നടത്തുന്നത്.

Share this news

Leave a Reply

%d bloggers like this: