നാൽപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയ സാഫല്യം

നാൽപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയിനികൾക്കു മാംഗല്യം.
ലെവൽ 5 ലോക്ഡൗണിനിടയിലും അവർ വിവാഹം കഴിക്കാൻ സന്ദർഭം കണ്ടെത്തി. Offlay യിലാണ് സംഭവം. വരൻ ജോൺ ബെർമിങ്ഹാമിനു പ്രായം 86 .വധു മേരി ലോങ്ങിന് 83.Tullamore Health Centre ൽ മതരഹിതമായിട്ടാണ് ഇന്നലെ വിവാഹം നടന്നത്.
സാക്ഷികളായി ജോണിന്റെ മകൾ കരോലിനും അവരുടെ ഭർത്താവ് ജോണ് ഫിറ്റ്സ്‌ജെറാൾഡും അവരുടെ മക്കളും മാത്രമേ ഉണ്ടായിരുന്നു.

ജോൺ ജനിച്ചു വളർന്നത് ഡബ്ലിനിലെ Terenure ലാണു. ജോണിന്റെ പിതാവ് ജാക്ക് 1921 -ൽ അയർലണ്ടിനുവേണ്ടി റഗ്ബി കളിച്ചിട്ടുണ്ട്.

മേരി നീന്തൽതാരമായിരുന്നു. ഡബ്ലിനിൽ ബ്യൂട്ടി കൺസൽട്ടെന്റ് ആയി ജോലിനോക്കിയിരുന്നു.

അപ്പന്റെ ചിരകാലാഭിലാഷമായ വിവാഹം സഫലമായി എന്ന് ജോണിന്റെ മകൾ കരോലിൻ പറഞ്ഞു. എന്നാൽ അവർക്ക് കുറച്ച് സങ്കേതിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു.
കോവിഡ് നിയന്ത്രണങൾ നിലനിൽക്കുന്നതിനാൽ , വിവാഹാനന്തരം ഒരു പാർട്ടി നടത്താൻ കഴിഞ്ഞില്ലെന്ന വിഷമമേ ജോണിനുള്ളൂ.

Share this news

Leave a Reply

%d bloggers like this: