ബാംഗ്ലൂർ സ്വദശികളുടെ കൊലപാതകം : കൊലപതകിയെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഗാർഡ.

Llewellyn Court, Ballinteer ലെ മൂവര്‍ കൊലപാതകത്തിന് സംശയിക്കുന്ന വ്യക്തി പോലീസിന്റെ നിരീക്ഷണവലയത്തില്‍ പെട്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഒരമ്മയെയും അവരുടെ രണ്ടു മക്കളെയും കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കേസ് ഗാർഡ അന്യഷിച്ചു തുടങ്ങിയത് . കൊലപാതകി ആരെന്നുള്ള നിഗമനത്തിൽ പോലീസ് എത്തി ചേർന്നെങ്കിലും ശക്തമായ തെളിവുകൾ ഇല്ലാത്തിൽ ഗാർഡ അറസ്റ്റ് രേഖപെടുത്തത്തെ ഇരിക്കുകയാണ്. പോസ്റ്റ് മോർടെം റിപോർട്ട് കൊലപാതകിയിലോട്ടു എത്തിച്ചേരാനുള്ള ഏറ്റവും ശക്തമായ കാരണമായി മാറാം അത് ഇന്ന് വൈകുന്നേരത്തോടെ കിട്ടും.

ഇയാള്‍ ഇതിനകം രണ്ടു തവണ അഭിഭാഷകനുമൊത്ത് ഗാർഡയെ കണ്ടിരുന്നു. ഇയാള്‍ക്ക് ഏതാണ്ട് 35 വയസ്സു പ്രായം കാണും. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യത്തക്ക വ്യക്തമായ തെളിവുകള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

കൊലനടന്ന സ്ഥലത്തും പരിസരത്തും ഫോറന്‍സിക് പരിശോധന തകൃതിയായി നടക്കുന്നുണ്ടെങ്കിലും ആരെയെങ്കിലും അറസ്റ്റ് ചെയ്യത്തക്ക ഒരു തെളിവും ഇതുവരെ അവിടെ നിന്നും ലഭിച്ചിട്ടില്ല. വീടിന് സമീപത്ത് സ്ഥാപിച്ചിരുന്ന CCTV ദൃശ്യങ്ങളില്‍ കൊലയാളിയുടെ യാതൊരു തെളിവും പതിഞ്ഞിട്ടില്ല. അയാള്‍ രാജ്യം വിട്ടുപോയ്ക്കളയുമോ എന്നൊരു ഭീതി എല്ലാവരിലും ഉണ്ട്.

അമ്മയുടെയും മക്കളുടെയും കൊലയ്ക് കൊലപാതകി ഉപയോഗിച്ചിരിക്കാവുന്ന ലിഗേച്ചറുകള്‍ (കഴുത്തു മുറുക്കാൻ ഉപയോഗിച്ച ) ഫോറൻസിക് വകുപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത് പരിശോധന നടത്തുന്നുണ്ട്.

സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊന്ന നിലയില്‍ കഴുത്തിൽ കുരുക്കോടെ മലർന്ന് കിടക്കുന്നരീതിയിലാണു കണ്ടെടുത്തത്. കുഞ്ഞുങ്ങൾ കമിഴ്ന്നാണു കിടന്നിരുന്നത്

സംഭവത്തെ കുറിച്ച് ആളുകള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് പോലീസ് നാട്ടുകാരോട് അഭ്യര്‍ഥിച്ചു.

ഇയാളെ കുറിച്ച് പോലീസ് എല്ലാ കേന്ദ്രങ്ങള്ക്കും അലെര്‍ട്ട് അയച്ചിരുന്നു. അയാളുടെ വിലാസത്തെ കുറിച്ചും ആസ്തിവകകളെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി എന്ന വാര്ത്ത പരന്നതിനെ തുടര്‍ന്നാണ് അയാള്‍ വക്കീലുമൊത്ത് പോലീസിന് മുന്നില്‍ ഹാജരായത്. അയാള്‍ ആയുധം കയ്യില്‍ വച്ചിട്ടുണ്ടെന്നും അപകടകാരിയാണെന്നും പോലീസിന്റെ അലെര്‍ട് ഉണ്ടായിരുന്നു. സിറ്റി സെന്‍ററിന് അടുത്തുവച്ചു അയാള്‍ പോലീസുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. അതിനു ശേഷം അയാള്‍ അവിടെനിന്നും പോയി.

Share this news

Leave a Reply

%d bloggers like this: