റെസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി ഐറിഷ് ഭക്ഷ്യസുരക്ഷ അതോറിറ്റി

ഭക്ഷ്യസുരക്ഷ അതോറിറ്റി കഴിഞ്ഞ മാസം വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ അഞ്ചോളം റെസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

ഒരു വീടിന്റെ ഒരേ കിടപ്പുമുറിയിൽ നിന്ന് പ്രവർത്തിക്കുന്ന മൂന്ന് ഡബ്ലിൻ സുഷി റെസ്റ്റോറന്റുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഫുഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്.

•കോയി സുഷി (ടേക്ക്‌അവേ), 1 ഷാൻ‌വർ‌ണ റോഡ്, സാൻ‌ട്രി, ഡബ്ലിൻ 9

•നാഗോയ സുഷി (ടേക്ക്‌അവേ), 1 ഷാൻ‌വർ‌ണ റോഡ്, സാൻ‌ട്രി, ഡബ്ലിൻ 9

•ക്യോട്ടോ സുഷി (ടേക്ക്‌അവേ), 1 ഷാൻ‌വർ‌ണ റോഡ്, സാൻ‌ട്രി, ഡബ്ലിൻ 9

ഇവ ഉൾപ്പടെ 5 റെസ്റ്റോറന്റുകൾക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അടച്ചുപൂട്ടൽ നോട്ടീസ്. ഭക്ഷണ പദാർഥങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന മത്സ്യവും അരിയും സുരക്ഷിതമായ രീതിയിൽ തയ്യാറാക്കിയതാണെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്നും അതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും FSAI പറഞ്ഞു.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനം സ്റ്റാഫുകൾക്ക് നൽകിയിട്ടില്ലെന്നും മേൽനോട്ടം വഹിക്കുകയോ ചെയ്തതായി തെളിവുകളില്ലെന്നും ഫുഡ്‌ ഇൻസ്പെക്ടർ വ്യക്തമാക്കി.

ഓൺ‌ലൈൻ രജിസ്റ്റർ ചെയ്യാത്തതും FSAI-യുടെ അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളേക്കുറിച്ച് എഫ്.എസ്.എ.ഐ. ചീഫ് എക്സിക്യൂട്ടീവ് ഡോ. പമേല ബൈർൺ ആശങ്ക പ്രകടിപ്പിച്ചു.

രജിസ്റ്റർ ചെയ്യാത്തതും FSAI അംഗീകാരം നൽകാത്തതുമായ റെസ്റ്റോറന്റുകൾ നടത്തുന്നത് തികച്ചും അസ്വീകാര്യമാണ്. മാത്രമല്ല ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു.

ശുചിത്വമോ താപനില നിയന്ത്രണങ്ങളോ ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന രീതിയാണ് സുഷിയുടേത്. മത്സ്യം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കുന്നതിനാൽ ഇത് വളരെ ഉയർന്ന അപകട സാധ്യതയുള്ള ഉണ്ടാക്കുന്നുണ്ട്. അപകടകരമായ ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കുന്നതിന് ശീതീകരിച്ച് സൂക്ഷിക്കേണ്ടവയാണ് അവയൊക്കെയും.

Funky Skunk കോർക്ക് Ltd,  ലിമിറ്റഡ് എന്ന കമ്പനി നടത്തുന്ന ടി‌.എഫ്‌.എസ് ഹോൾസെയിൽ, യൂണിറ്റ് 6 & 7 കൊളോമൻ, ബാൻട്രി, കോർക്ക്- എന്ന റെസ്റ്റോറന്റും അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണപദാർഥങ്ങൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ഈ റെസ്റ്റോറന്റിന്റെ അടുക്കളയിൽ വ്യാപകമായി എലിയുടെ സാന്നിധ്യം കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു.

ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടാൻ ഉത്തരവിട്ട റെസ്റ്റോറന്റിൽ മറ്റൊന്ന് സ്പീഡോസ് (റെസ്റ്റോറന്റ് / കഫെ), 8 ടക്കി സ്ട്രീറ്റ്, കോർക്ക് സിറ്റി, കോർക്ക് ആണ്.

ഭക്ഷ്യ വസ്തുക്കൾ, മാംസം തുടങ്ങി ഭക്ഷണത്തിനായുള്ള വിഭവങ്ങൾ സൂക്ഷിക്കുകയും തയ്യാറാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ എലിയുടെ സാന്നിധ്യം കണ്ടെത്തിയതായി അടച്ചിടൽ ഉത്തരവിൽ പറയുന്നു. ഇത് പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ഒക്ടോബർ 6 ന് അടച്ചുപൂട്ടാൻ ഇവർക്ക് ഉത്തരവ് നൽകിയെങ്കിലും അടുത്ത ദിവസം അത് പിൻവലിക്കുകയുണ്ടായി.

Share this news

Leave a Reply

%d bloggers like this: