മീത്തിൽ അപകടത്തിൽപ്പെട്ട വാനിന് തീപിടിച്ച് ഒരാൾ മരിച്ചു

മീത്ത്‌ കൗണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട വാനിൽ തീപിടിക്കുകയായിരുന്നു. ഇതേ തുടർന്നാണ് 40 വയസ്സു പ്രായമുള്ള ഒരാൾ മരിച്ചത്.

ശനിയാഴ്ച രാത്രി 7.25 ഓടെ അഷ്‌ബോർണിലെ ബാൾട്രാൻസയിൽ വച്ചാണ് വാഹനാപകടം നടന്നതെന്ന് ഗാർഡ സ്ഥിരീകരിച്ചു.

അഗ്നിശമന സേനയും അടിയന്തര സേവനങ്ങളും ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ വാനിൽ ഉണ്ടായിരുന്ന ആൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും ഗാർഡ അറിയിച്ചു.

മരിച്ചയാളുടെ ശവശരീരം നവനിലെ ഔവർ ലേഡി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ഇവിടെ തന്നെ നടത്തുമെന്നും ഗാർഡ അറിയിച്ചു.
സംഭവസ്ഥലത്ത്‌ ഫോറൻസിക് വിദഗ്ദ്ധർ സാങ്കേതിക പരിശോധന നടത്തി.

ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടുള്ളവർ 01 801 0600 എന്ന ആഷ്ബോർൺ ഗാർഡ സ്റ്റേഷൻ നമ്പറിലോ 1800 666 111 എന്ന ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ ബന്ധപ്പെടണമെന്നും ഗാർഡ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: