ക്രിസ്തുമസ് കാലം; ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർ സൂക്ഷിക്കേണ്ട കാര്യങ്ങൾ

അയർലണ്ടിൽ കോവിഡ് കാലത്ത് ഓൺലൈൻ ഷോപ്പിങ്ങിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. ക്രിസ്തുമസ് കാലത്ത് അത് വീണ്ടും കൂടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കഴിഞ്ഞ വർഷം 22 മില്യൺ യൂറോയുടെ തട്ടിപ്പാണ് കാർഡ് വിവരങ്ങൾ ചോർത്തി അയർലണ്ടിൽ മാത്രം ഉണ്ടായത്. അതിൽ 90 ശതമാനവും ഓൺലൈനിലൂടെ വിവരങ്ങൾ ചോർത്തിയാണ്   പണം തട്ടിയത്.ഈ ക്രിസ്തുമസ് കാലത്ത് 10 – ൽ ആറു പേർ ഓൺലൈൻ ഷോപ്പിംഗ് നടത്തുമെന്നാണ് കണക്കുകൾ.

1. ഓൺലൈൻ ഷോപ്പിംഗ് നടത്തായി സുരക്ഷിത സൈറ്റുകൾ മാത്രം ഉപയോഗിക്കുക. വെബ്സൈറ്റുകളുടെ അഡ്രസ് തുടങ്ങുന്നത് ‘https’  ആണെന്ന് ഉറപ്പ് വരുത്തുക. സാധാരണ സൈറ്റുകൾ ‘http’ പ്രോട്ടോകോൾ ആവും ഉപയോഗിക്കുക. ‘http’ സൈറ്റുകളിൽ ബാങ്ക് / കാർഡ് വിവരങ്ങൾ കൈമാറുന്നത് സുരക്ഷിതമായല്ല.

2. ‘https’ സൈറ്റുകൾ ബ്രൗസറിൽ ടൈപ്പ് ചെയ്തത്  കൊണ്ട് മാത്രം സുരക്ഷിതം ഉറപ്പാവില്ല. ആ സൈറ്റുകളുടെ അഡ്രസ് ബാറിൽ താഴെ കാണുന്ന പൂട്ടിയ പൂട്ടിന്റെ ചിഹ്നം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.


3. ഓൺലൈൻ ഷോപ്പിംഗ് ചെയ്യുമ്പോൾ ഒരിക്കലും ബസിലും, എയർപോർട്ടിലും, റെസ്റ്റോറന്റുകളിലും  സൗജന്യമായി ലഭിക്കുന്ന Wi-Fi സേവനം ഉപയോഗിക്കാതിരിക്കുക. ഫോണിലെ  3G/4G ഓൺ ചെയ്യുക.


4. സോഷ്യൽ മീഡിയയിൽ കാണുന്ന പരിചയം ഇല്ലാത്ത ലിങ്കുകൾ ക്ലിക്ക് ചെയ്തു ഷോപ്പിംഗ് ഒഴിവാക്കുക. ലിങ്കുകൾ കോപ്പി ചെയ്തു പരിശോധിച്ചതിനു ശേഷം ബ്രൗസറിൽ പേസ്റ്റ് ചെയ്താൽ അപകടം കുറയ്ക്കാം.


5. അപ്രതീക്ഷിതവും അവിശ്വനീയവുമായ ഓഫറുകൾ കാണുമ്പോൾ രണ്ടാമതൊന്ന് ആലോചിച്ചു മാത്രം തീരുമാനം എടുക്കുക.


6. കൂടുതൽ പ്രചാരത്തിലുള്ള വെബ് സൈറ്റുകളിൽ നിന്നും മാത്രം ഷോപ് ചെയ്യാൻ ശ്രമിക്കുക.

Share this news

Leave a Reply

%d bloggers like this: