മൂന്നുവർഷത്തിനുള്ളിൽ AIB ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കും ;ജോലി നഷ്ടമാകാൻ പോകുന്നത് 1500 പേർക്ക്.

അടുത്ത മൂന്നു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാൻ AIB പദ്ധതികൾ തയ്യാറാക്കുന്നു. 1500 പേർക്ക് ജോലി നഷ്ടപ്പെടുമെന്ന സ്ഥിതിയാണുള്ളത്.

സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ ബാങ്ക് ആണ് AIB .
നിരവധി ബ്രാഞ്ചുകൾ തമ്മിൽ ലയിപ്പിക്കാനും ബ്രാഞ്ചുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും പദ്ധതിയുണ്ട്.
നിലവിൽ 9200 ജീവനക്കാരാണ്  AIB -യിൽ  ജോലിചെയ്യുന്നത്.

കോവിഡ് കാലത്ത് ജീവനക്കാരെ
പിരിച്ചുവിടാനുള്ള ഒരു  തീരുമാനവും  എടുക്കില്ല എന്നും  AIB -യുടെ ജനറൽ സെക്രട്ടറി ജോൺ ഒക്കോണൽ അറിയിച്ചു.2023 -ടെ 10 ശതമാനം ചെലവ് കുറയ്ക്കാൻ ആണ് ഇതിലൂടെ AIB ലക്ഷ്യമിടുന്നത് ഇതോടെ 1.35 ബില്യൺ യൂറോ ലഭിക്കാൻ ആകുമെന്നും അവർ കണക്കുകൂട്ടുന്നു.

പ്രമുഖ ക്രെഡിറ്റ് ഏജൻസിയായ മൂഡീസ് യൂറോപ്പിലെ ബാങ്കുകൾക്ക്  മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് എഐബിയുടെ നീക്കം.

ഇതിൻറെ ആദ്യപടിയായി  അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ ഡബ്ലിൻ,കോർക്ക്, ഗോൾവേ  സിറ്റികളിൽ
 ചില ബ്രാഞ്ചുകൾ  തമ്മിൽ ലയിപ്പിക്കുമെന്നും എ ഐ ബി   വൃത്തങ്ങൾ അറിയിച്ചു.കോവിഡ് കാലത്ത് ഓൺലൈൻ ഇടപാടുകളുടെ ശതമാനം ഗണ്യമായി കൂടിയതും
ബ്രാഞ്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കാരണമായതായി ബാങ്ക്  അധികൃതർ  അറിയിച്ചു

Share this news

Leave a Reply

%d bloggers like this: